ജ്വാ​ല ഇ ​മാ​ഗ​സി​ൻ മേ​യ് ല​ക്കം പ്ര​സി​ദ്ധീ​ക​രി​ച്ചു
Thursday, May 16, 2019 12:23 AM IST
ല​ണ്ട​ൻ: ലോ​ക മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഓ​ണ്‍​ലൈ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ "ജ്വാ​ല​' ഇ​മാ​ഗ​സി​ന്‍റെ മേ​യ് ല​ക്കം പ്ര​സി​ദ്ധീ​കൃ​ത​മാ​യി. യു​കെ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ യു​ക്മ​യു​ടെ സാം​സ്ക്കാ​രി​ക വി​ഭാ​ഗം യു​ക്മാ സാം​സ്ക്കാ​രി​ക​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ജ്വാ​ല പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

2014 സെ​പ്റ്റം​ബ​റി​ൽ പ്ര​സി​ദ്ധീ​ക​ര​ണം ആ​രം​ഭി​ച്ച "ജ്വാ​ല​' ക​ഴി​ഞ്ഞ നാ​ല​ര വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ട് യു​കെയു​ടെ അ​തി​ർ​ത്തി​ക​ൾ ക​ട​ന്ന് ലോ​ക പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ആ​കെ പ്രി​യ​ങ്ക​ര​മാ​യി തീ​ർ​ന്നു ക​ഴി​ഞ്ഞു. ഈ ​കാ​ല​യ​ള​വി​ൽ അ​ൻ​പ​ത് പ​തി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ട് പ്ര​സി​ദ്ധീ​ക​ര​ണ രം​ഗ​ത്തു ഒ​രു നാ​ഴി​ക​ക്ക​ല്ല് കു​റി​ക്കാ​നും ജ്വാ​ല​ക്ക് ക​ഴി​ഞ്ഞു. പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ൽ അ​ർ​ദ്ധ ശ​ത​കം തി​ക​ച്ച ജ്വാ​ല ഇ​മാ​ഗ​സി​ൻ​റെ അ​ൻ​പ​ത്തി​യൊ​ന്നാം ല​ക്ക​മാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

യു​ക്മ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് മാ​നേ​ജിം​ഗ് എ​ഡി​റ്റ​റാ​യും റ​ജി ന​ന്തി​കാ​ട്ട് ചീ​ഫ് എ​ഡി​റ്റ​റാ​യും യു​കെ​യി​ലെ ക​ലാ സാ​ഹി​ത്യ രം​ഗ​ങ്ങ​ളി​ൽ പ്ര​മു​ഖ​രാ​യ ജോ​ർ​ജ് അ​റ​ങ്ങാ​ശേ​രി, സി.​ജെ റോ​യി, നി​മി​ഷ ബേ​സി​ൽ, മോ​നി ഷി​ജോ എ​ന്നി​വ​ർ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യും വ​രു​ന്ന ശ​ക്ത​മാ​യ ഒ​രു ടീ​മാ​ണ് ജ്വാ​ല ഇ ​മാ​ഗ​സി​നെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് ന​യി​ക്കു​ന്ന​ത്.

ഓ​ണ്‍​ലൈ​ൻ പ്ര​സി​ദ്ധീ​ക​ര​ണ രം​ഗ​ത്തു ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു, ന​ല്ലൊ​രു വാ​യ​നാ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജ്വാ​ല ഇ​മാ​ഗ​സി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണം.