ഗ്രേ​സ് ബാ​ൻ​ഡ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ സം​ഗീ​ത​വി​രു​ന്ന് ഹൃ​ദ​യാ​ഞ്ജ​ലി മേ​യ് 18ന് ​ബാ​സ​ലി​ൽ
Tuesday, May 14, 2019 11:41 PM IST
ബാ​സ​ൽ : ആ​ത്മാ​വി​നെ തൊ​ട്ടു​ണ​ർ​ത്തു​ന്ന സം​ഗീ​ത വി​രു​ന്നു​മാ​യി ഗ്രേ​സ് ബാ​ൻ​ഡ് സ്വി​റ്റ്സ​ർ​ല​ണ്ട് ഒ​രു​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന് ഹൃ​ദ​യാ​ഞ്ജ​ലി ഒ​രി​ക്ക​ൽ കൂ​ടി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ. മേ​യ് 18 നു ​വൈ​കു​ന്നേ​രം 5.30 നു ​ബാ​സ​ൽ ലാ​ൻ​ഡി​ലു​ള്ള കു​സ്പോ ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. കെ​സ്റ്റ​റി​ന്‍റെ പു​ത്രി​യും ന​വ​ഗാ​യി​ക​യു​മാ​യ കൃ​പ മ​രി​യ കെ​സ്റ്റ​റും ഈ ​സം​ഗീ​ത വി​രു​ന്നി​ൽ പ​ങ്കാ​ളി​യാ​കും.

ഈ ​സം​ഗീ​ത നി​ശ​യി​ലേ​ക്ക് എ​ല്ലാ സ്വി​സ് മ​ല​യാ​ളി​ക​ളെ​യും സ​ന്തോ​ഷ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ഗ്രേ​സ് ബാ​ൻ​ഡ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​ല​യാ​ള​ത്തി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ൻ കെ​സ്റ്റ​റി​ന്‍റെ മ​ഹ​നീ​യ സാ​ന്നി​ധ്യം ഈ ​വ​ർ​ഷ​ത്തെ പ്രോ​ഗ്രാ​മി​ന്‍റെ സ​വി​ശേ​ഷ​ത​യാ​യ​തി​നാ​ൽ വ​ലി​യൊ​രു ആ​സ്വാ​ദ​ക സ​ദ​സ് പ്രോ​ഗ്രാം ദി​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ