എ​ഡ്മ​ന്‍റ​ണ്‍ കോ​സ്മോ പോ​ളി​റ്റ​ൻ രാ​ത്രി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Tuesday, May 14, 2019 11:18 PM IST
എ​ഡ്മ​ന്‍റ​ണ്‍: കോ​സ്മോ പോ​ളി​റ്റ​ൻ ക്ല​ബ് ഇ​ദം​പ്ര​ഥ​മാ​യി രാ​ത്രി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. എ​ഡ്മ​ന്‍റ​ണി​ലെ ട​ർ​ഫ് ട്രെ​യ്നിം​ഗ് സെ​ന്‍റ​റി​ൽ ന​ട​ത്തി​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ എ​ഡ്മ​ന്‍റ​ണി​ലും കാ​ൽ​ഗ​രി​യി​ലും നി​ന്നു​മാ​യി പ​തി​നാ​റു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ആ​റ് ഓ​വ​ർ വീ​ത​മു​ള്ള ലീ​ഗ് മ​ത്സ​ര​ത്തി​നു​ശേ​ഷം നാ​ലു ടീ​മു​ക​ൾ സെ​മി​യി​ലെ​ത്തി. ഫൈ​ന​ലി​ൽ എ​ഡ്മ​ന്‍റ​ണ്‍ പാ​ന്തേ​ഴ്സ് എ ​ടീ​മും ടീം ​യു​ണൈ​റ്റ​ഡും ഏ​റ്റു​മു​ട്ടി. പ്ര​ഥ​മ പാ​തി​രാ​ത്രി ഇ​ൻ​ഡോ​ർ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ പാ​ന്തേ​ഴ്സ് എ ​ടീം കി​രീ​ടം ചൂ​ടി. വൈ​കി​ട്ട് ആ​രം​ഭി​ച്ച മ​ത്സ​രം പൂ​ർ​ത്തി​യാ​യ​ത് രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​ണ്.

ത​ദ​വ​സ​ര​ത്തി​ൽ ടീ​മി​ന്‍റെ പു​തി​യ ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. ടീ​മി​ന്‍റെ മു​ഖ്യ​സ്പോ​ണ്‍​സ​ർ​മാ​രാ​യ ജി​ജോ ജോ​ർ​ജ് റി​യ​ൽ​ട്ട​ർ, തൗ​സ​ന്‍റ് സ്പൈ​സ​സ്, ഫ്ളോ​സ് അ​ബ്ഗ്ലോ​സ്, യൂ​ണി​മ​ണി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ല​വ​റ കേ​റ്റ​റിം​ഗ്, ആ​ൽ​ബ​ർ​ട്ട ഫ്രൈ​ഡ് ചി​ക്ക​ൻ, കോ​ഗ്നാ​ക് ഹെ​സ്റ്റു​ഡി​യോ, ഓ​ൻ​കാ​ർ ഇ​ൻ​ഷു​റ​ൻ​സ് ബ്രോ​ക്ക​ർ, കൈ​ന​റ്റി​ക് സ്പോ​ർ​ട്സ് എ​ന്നി​വ​രാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മ​റ്റു സ്പോ​ണ്‍​സ​ർ​മാ​ർ. ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് ത​ന്നെ എ​ഡ്മ​ന്‍റ​ണി​ലെ യു​വാ​ക്ക​ളെ കാ​യി​ക​രം​ഗ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ കോ​സ്മോ പോ​ളി​റ്റ​ൻ ക്ല​ബി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി സാ​മൂ​ഹ്യ സേ​വ​ന പ​ദ്ധ​തി​ക​ളി​ലും ക്ല​ബ് സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ബൈ​ജു പി.​വി