ടാ​റ്റ​യു​മാ​യു​ള്ള ല​യ​ന നീ​ക്കം തൈ​സ​ൻ​ക്രൂ​പ്പ് ഉ​പേ​ക്ഷി​ച്ചു
Monday, May 13, 2019 10:18 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​ൻ വ്യാ​വ​സാ​യി​ക സം​യു​ക്ത സം​രം​ഭ​മാ​യ തൈ​സ​ൻ​ക്രൂ​പ്പ് ഇ​ന്ത്യ​ൻ ഉ​രു​ക്ക് വ്യ​വ​സാ​യ ഭീ​മ​നാ​യ ടാ​റ്റ ഗ്രൂ​പ്പു​മാ​യു​ള്ള ല​യ​ന പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു. ഇ​തി​നു പ​ക​രം സ്ഥാ​പ​ന​ത്തി​ൽ ഘ​ട​നാ​പ​ര​മാ​യ അ​ഴി​ച്ചു​പ​ണി ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ത​ൽ​ഫ​ല​മാ​യി ആ​റാ​യി​രം പേ​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും.

യൂ​റോ​പ്യ​ൻ ക​മ്മി​ഷ​ൻ നി​ര​ന്ത​രം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന​തു കാ​ര​ണ​മാ​ണ് യൂ​റോ​പ്പി​ലെ സ്റ്റീ​ൽ വ്യ​വ​സാ​യ​ത്തി​ൽ ടാ​റ്റ​യു​മാ​യി ഒ​രു​മി​ച്ചു നീ​ങ്ങാ​നു​ള്ള തീ​രു​മാ​നം മാ​റ്റു​ന്ന​തെ​ന്ന് തൈ​സ​ൻ​ക്രൂ​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ ക​ന്പ​നി ത​ന്നെ​യാ​യ ആ​ഴ്സ​ല​ർ മി​ത്ത​ലാ​ണ് യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ സ്റ്റീ​ൽ ക​ന്പ​നി. ടാ​റ്റ - തൈ​സ​ൻ​ക്രൂ​പ്പ് ല​യ​നം സാ​ധ്യ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​വ​ർ​ക്കു പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്താ​ൻ പു​തി​യ സം​രം​ഭ​ത്തി​നു സാ​ധി​ക്കു​മാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ