തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ വാ​ട​പ്പു​റം പി.​കെ. ബാ​വ​യെ അ​നു​സ്മ​രി​ച്ചു
Thursday, May 2, 2019 10:21 PM IST
ന്യൂ​ഡ​ൽ​ഹി: മേ​യ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ തി​രു​വി​താം​കൂ​ർ ലേ​ബ​ർ അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക​നാ​യ വാ​ട​പ്പു​റം പി.​കെ. ബാ​വ​യെ അ​നു​സ്മ​രി​ച്ചു. പ​ട്ടേ​ൽ ന​ഗ​ർ ഓം​സാ​യി ബി​ൽ​ഡിം​ഗി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ട​പ്പു​റം പി.​കെ. ബാ​വ​യു​ടെ ജീ​വി​ത​രേ​ഖ എ​ന്ന പ​ഠ​ന റി​പ്പോ​ർ​ട്ട് എം​കെ. ഷാ​ജു അ​വ​ത​രി​പ്പി​ച്ചു. ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ സ്വാ​ധീ​നം ആ​ദ്യ​ത്തെ തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ എം. ​അ​ശോ​ക​ൻ പ​ഠ​ന​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. പി.​എ​സ്. ശ്രീ​ധ​ര​ൻ, പി.​ടി. അ​നൂ​പ്, ശാ​രീ​ക ആ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്