ഇ​പ്സ്വി​ച്ചി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ മേ​യ് അഞ്ചിന്
Tuesday, April 30, 2019 10:11 PM IST
ഇ​പ്സ്വി​ച്ച്: ഓ​സ്ട്രേ​ലി​യ​യി​ലെ പു​ണ്യ പു​രാ​ത​ന ന​ഗ​ര​മാ​യ ഇ​പ്സ്വി​ച്ചി​ൽ ആ​വേ മ​രി​യ കാ​ത്തോ​ലി​ക് ക​മ്മ്യൂ​ണി​റ്റി ഇ​ട​വ​ക തി​രു​നാ​ൾ ഭ​ക്തി​പൂ​ർ​വം ആ​ച​രി​ക്കു​ന്നു. മേ​യ് 5 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് വാ​വോ​ളി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കു​ന്ന​തോ​ടെ തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് രൂ​പം വെ​ഞ്ച​രി​ക്ക​ൽ പ്ര​സു​ദേ​ന്തി വാ​ഴ്ച, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, മു​ത്തു​കു​ട​ക​ളും, കൊ​ടി​തോ​ര​ണ​ങ്ങ​ളും, പൊ​ന്നി​ന്കു​രി​ശും, ചെ​ണ്ട, വാ​ന്ദ്യ മേ​ള​ങ്ങ​ളും പ്ര​ദ​ക്ഷി​ണ​ത്തെ ഭ​ക്തി സാ​ന്ദ്ര​മാ​ക്കും.

തു​ട​ർ​ന്നു ഇ​പ്സ്വി​ച് മെ​ല​ഡീ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും, കു​ട്ടി​ക​ളു​ടെ ക​ലാ പ​രി​പാ​ടി​ക​ളും, സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്ത് മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ വി​ശാ​സി​ക​ളെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

Holy Mass Celebrants :

Fr. Varghese Vavolil
Fr. John Panathottam CMI
Fr. Abraham
Fr. Mathew Areekkuzhi.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

സി​ജോ കു​ര്യ​ൻ 0402087036
സ​ജി പ​ഴ​യാ​റ്റി​ൽ 0431612786
പ്രി​ൻ​സ് തോ​മ​സ്.0415030696
ബി​ജു പ​ന്നാ​പാ​റ 0402701941

റി​പ്പോ​ർ​ട്ട്: വി​നോ​ദ് കൊ​ല്ലം​കു​ളം