ദാ​സ​റ​ഹ​ള്ളി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Monday, April 29, 2019 7:53 PM IST
ബം​ഗ​ളൂ​രു: ദാ​സ​റ​ഹ​ള്ളി സെ​ൻ​റ് ജോ​സ​ഫ് ആ​ൻ​ഡ് ക്ലാ​ര​റ്റ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ൻ​റെ തി​രു​നാ​ൾ നാ​ളെ മു​ത​ൽ മേ​യ് ഒ​ന്നു​വ​രെ ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​ലി​ൻ​റോ പു​ല്ലാ​ട്ട് സി​എം​എ​ഫ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ര​ണ്ടാം തി​രു​നാ​ൾ ദി​ന​മാ​യ 30ന് ​വൈ​കു​ന്നേ​രം ആ​റി​ന് ദി​വ്യ​ബ​ലി​ക്കും ല​ദീ​ഞ്ഞി​നും നൊ​വേ​ന​യ്ക്കും ഫാ. ​ജോ​ർ​ജ് മൈ​ലാ​ടൂ​ർ ഒ​കാം മു​ഖ്യ​കാ​ർ​മി​ക​നാ​കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ മേ​യ് ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​യ്സ​ണ്‍ കി​ഴ​ക്കേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 12.30ന് ​സ്നേ​ഹ​വി​രു​ന്ന് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് മാ​ധ​വ​ത്ത്, സ​ഹ​വി​കാ​രി ഫാ. ​മാ​ത്യു മൂ​ത്തേ​ടം എ​ന്നി​വ​ർ അ​റി​യി​ച്ചു.