ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ കാ​യി​ക​ദി​നാ​ഘോ​ഷ​വും ബാ​ർ​ബി​ക്യു നൈ​റ്റും ജൂ​ണ്‍ ഒ​ന്നി​ന്
Monday, April 22, 2019 10:58 PM IST
ലെ​സ്റ്റ​ർ: യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ കാ​യി​ക ദി​നാ​ഘോ​ഷ​വും ബാ​ർ​ബി​ക്യു നൈ​റ്റും ജൂ​ണ്‍ ഒ​ന്ന് ശ​നി​യാ​ഴ്ച ന​ട​ക്കും. അ​ഞ്ഞൂ​റോ​ളം മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ലെ​സ്റ്റ​റി​ലെ ഏ​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി ന​ട​ത്തു​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ളും ബാ​ർ​ബി​ക്യു നൈ​റ്റും ന​ട​ക്കു​ന്ന​ത് ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് ച​ർ​ച്ച് ഹാ​ളി​ലും ഗ്രൗ​ണ്ടി​ലു​മാ​യാ​ണ്.

കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലും ബാ​ർ​ബി​ക്യു നൈ​റ്റി​ലും ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ആ​യി​രി​ക്കും മ​ത്സ​രം ന​ട​ക്കു​ന്ന​ത്. രാ​വി​ലെ 11ന് ​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​വ​സാ​ന​മാ​യി​രി​ക്കും ബാ​ർ​ബി​ക്യു നൈ​റ്റ്.

ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യി​ലെ നി​ല​വി​ലു​ള്ള അം​ഗ​ങ്ങ​ൾ​ക്ക് അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​നും പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​നും പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് എ​ൽ​കെ​സി​യു​ടെ ഭാ​ഗ​മാ​യി തീ​രു​വാ​നും അ​വ​സ​ര​മൊ​രു​ക്കി കൊ​ണ്ട് എ​ൽ​കെ​സി മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ഇ​പ്പോ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. മേ​യ് 15 വ​രെ​യാ​ണ് അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി എ​ൽ​കെ​സി​യു​ടെ വെ​ബ്സൈ​റ്റ് ആ​യ www.leicesterkerala community.org.uk മെ​ന്പ​ർ​ഷി​പ്പ് പു​തു​ക്കു​ന്ന​തി​നും പു​തി​യ മെ​ന്പ​ർ​ഷി​പ്പ എ​ടു​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്. വെ​ബ്സൈ​റ്റ് വ​ഴി​യോ എ​ൽ​കെ​സി ഭാ​ര​വാ​ഹി​ക​ളെ നേ​രി​ട്ടു ബ​ന്ധ​പ്പെ​ട്ടോ അം​ഗ​ത്വം പു​തു​ക്കു​ക​യോ പു​തി​യ മെ​ന്പ​ർ​ഷി​പ്പ് എ​ടു​ക്കു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്. ജൂ​ണ്‍ ഒ​ന്നി​ന് ന​ട​ക്കു​ന്ന കാ​യി​ക​മേ​ള​യി​ലേ​ക്കും ബാ​ർ​ബി​ക്യു നൈ​റ്റി​ലേ​ക്കും എ​ല്ലാ എ​ൽ​കെ​സി അം​ഗ​ങ്ങ​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ടോ​മി ജോ​സ​ഫ്