ഫാ. ​മാ​ത്യു ക​ട്ടി​യാ​ങ്ക​ലി​ന് ല​ണ്ട​നി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, April 22, 2019 10:15 PM IST
ല​ണ്ട​ൻ: യു​കെ ക​നാ​നാ​യ നാ​ഷ​ണ​ൽ കോ​ഡി​നേ​റ്റ​റും ല​ണ്ട​ൻ ആ​ൻ​ഡ് കെ​ന്‍റ് ചാ​പ്ല​യി​നു​മാ​യ ഫാ. ​മാ​ത്യു ക​ട്ടി​യാ​ങ്ക​ലി​ന് ല​ണ്ട​നി​ലെ ക്നാ​നാ​യ സ​മൂ​ഹം ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​കൊ​ണ്ട് ക്നാ​നാ​യ​ക്കാ​രു​ടെ പ്രി​യ​ങ്ക​ര​നാ​യി മാ​റി​യ ക​ട്ടി​യാ​ങ്ക​ല​ച്ച​ന് ല​ണ്ട​നി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കു​ക​യാ​യി​രു​ന്നു. സെ​ന്‍റ് ജോ​സ​ഫ് ചാ​പ്ല​യ​ൻ​സി ഒ​രു ഇ​ട​വ​ക​സ​മൂ​ഹ​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന​ത്. നാ​ട്ടി​ലെ തി​രു​നാ​ളു​ക​ളു​ടെ മാ​തൃ​ക​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ന​ട​ത്തി ല​ണ്ട​ൻ ചാ​പ്ല​യ​ൻ​സി ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ല​ണ്ട​നി​ലെ ക്നാ​നാ​യ സ​മു​ദാ​യ​ത്തെ ചാ​പ്ല​യ​ൻ​സി​യി​ലൂ​ടെ വ​ള​ർ​ന്ന് ഒ​രു ഇ​ട​വ​ക സ​മൂ​ഹ​മാ​യി മാ​റ്റു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.

എ​ല്ലാ​വ​രോ​ടും വി​ശാ​ല മ​ന​സ്ക​ത​യോ​ടെ​യും എ​ളി​മ​യോ​ടെ​യും​കൂ​ടി പെ​രു​മാ​റി​യി​രു​ന്ന അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ല​ണ്ട​നി​ലെ ക്നാ​നാ​യ സ​മൂ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പി​ടി​വാ​ശി​ക​ളും ക​ടും​പി​ടു​ത്ത​ങ്ങ​ളു​മി​ല്ലാ​തെ​യും അ​തേ സ​മ​യം എ​ല്ലാ​വ​രേ​യും ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടും മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്ന​താ​യി എ​ൽ​കെ​സി​എ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​ത്തി​ൽ എ​ല്ലാ​വ​രും എ​ടു​ത്തു​പ​റ​ഞ്ഞു. തി​ക​ഞ്ഞ ആ​ധ്യാ​ത്മി​ക​ത​യോ​ടെ ത​ന്‍റെ അ​ജ​പാ​ല​ന ദൗ​ത്യം ആ​സ്വ​ദി​ച്ച് അ​ജ​ഗ​ണ​ങ്ങ​ളെ ന​യി​ക്കു​ന്ന ന​ല്ല ഇ​ട​യ​നാ​യി​രു​ന്നു ക​ട്ടി​യാ​ങ്ക​ൽ അ​ച്ച​നെ​ന്ന് ല​ണ്ട​നി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച എ​ൽ​കെ​സി​എ പ്ര​സി​ഡ​ന്‍റ് മാ​ത്യു​വി​ല്ലൂ​ത്ത​റ പ​റ​ഞ്ഞു. പു​തി​യ യു​കെ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ആ​യ ജോ​ഷി കൂ​ട്ടും​ങ്ക​ൽ​ന് സ്വാ​ഗ​ത​വും ആ​ശം​സി​ച്ചു.

പ​രി​പാ​ടി​ക​ൾ​ക്ക് മാ​ത്യു വി​ല്ലൂ​ത്ത​റ, സാ​ജ​ൻ പ​ടി​ക്ക​മാ​ലി​ൽ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വം ന​ൽ​കി. ല​ണ്ട​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന് ക​ട്ടി​യാ​ങ്ക​ൽ അ​ച്ച​ൽ ന​ൽ​കി​യ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ൾ​ക്ക് പു​തി​യ ചാ​പ്ല​യി​ൻ ഫാ. ​ജോ​ഷി ന​ന്ദി അ​റി​യി​ച്ചു. ട്ര​സ്റ്റി​മാ​രാ​യ സ​ജി കു​പ്പ​ഴ​യി​ൽ, മേ​ബി​ൾ അ​നു, അ​ല​ൻ സാ​ബു, മ​നീ​ഷ് മാ​ത്യു എ​ന്നി​വ​ർ ആ​ശം​സാ​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ര​ണ്ടു വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി​യ എ​ല്ലാ​വ​രോ​ടും ന​ന്ദി പ​റ​യു​ന്ന​താ​യി ഫാ. ​ക​ട്ടി​യാ​ങ്ക​ൽ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സാ​ജ​ൻ പ​ടി​ക്ക​മാ​ലി​ൽ