ഡബ്ലിൻ സീറോ മലബാർ സമൂഹം ബ്രേ ഹെഡിലേയ്ക്ക് കുരിശിന്‍റെ വഴി നടത്തി
Saturday, April 13, 2019 7:09 PM IST
ഡബ്ലിൻ: നാല്പതാം വെള്ളി ആചരണത്തിന്‍റെ ഭാഗമായി യേശുവിന്‍റെ പീഡാനുഭവ യാത്രയിൽ പങ്കുചേർന്നുകൊണ്ട് ഡബ്ലിനിലെ സീറോ മലബാർ സമൂഹം ബ്രേ ഹെഡിലെ കുരിശിൻ ചുവട്ടിലേക്ക് കുരിശിന്‍റെ വഴി നടത്തി.

അയർലൻഡിലെ വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ നൂറുകണക്കിനു വിശ്വാസികൾ കുരിശിന്‍റെ വഴിയിലെ പ്രാർഥനയിൽ പങ്കുകൊണ്ടു. ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്‍റ് പാടത്തിപറമ്പിൽ, ഫാ. റോയ് വട്ടക്കാട്ട് എന്നിവർ കുരിശിന്‍റെ വഴിക്ക് നേതൃത്വം നൽകി. റവ. ഫാ. ഇഗ്നേഷ്യസ് കുന്നും പുറത്ത് ഒസിഡി സന്ദേശം നൽകി. ഫാ. മാർട്ടിൻ കുറ്റിക്കാട്ട് കുരിശിന്‍റെ വഴിയിൽ സംബന്ധിച്ചു.

ഉച്ചകഴിഞ്ഞ് 2.30 നു ബ്രേ സെന്‍റ് ഫെർഗാൾസ് ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയോടെ ഈവർഷത്തെ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് തുടക്കമായി. ചാപ്ലിൻ ഫാ. രാജേഷ് മേച്ചിറാകത്തിന്‍റെ നേതൃത്വത്തിൽ ബ്രേ കമ്യൂണിറ്റിയും സീറോ മലബാർ യൂത്ത് മൂവ്മെന്‍റും ഡബ്ലിൻ സീറോ മലബാർ സോണൽ കമ്മിറ്റിക്കൊപ്പം പരിപാടികൾക്ക് നേതൃത്വം നൽകി.

മൂന്നു സബ് സോണുകളിലായി നടത്തുന്ന നോന്പുകാല ധ്യാനത്തിനു ഇന്നു തുടക്കമാകും. ശനി, ഓശാന ഞായർ ദിവസങ്ങളിൽ താല സബ് സോണിലും ചൊവ്വാ, ബുധൻ ദിവസങ്ങളിൽ ബ്ലാഞ്ചർഡ്സ്ടൗണിലും ദുഃഖവെള്ളി, വലിയ ശനി ദിവസങ്ങളിൽ ലൂക്കനിലുമാണ് ധ്യാനം നടക്കുക.

ധ്യാനത്തിന്‍റെ ക്രമീകരണം

April 13, Saturday 10AM- 5PM & April 14, Palm Sunday 11AM - 5PM
Church of the Incarnation, Fettercairn, Kilcarrig Ave, Fettercairn, Tallaght, Dublin 24
https://goo.gl/maps/rfPvoRBvGaA2

April 16 Tuesday and April 17 Wednesday (5PM - 9PM)
Church of the Sacred Heart of Jesus, Huntstown, Dublin 15
https://goo.gl/maps/4Rix5xd5hFC2


April 19, Good Friday and April 20 Holy Saturday (9:30AM - 5PM)
Palmerstown Sport Complex,Johnstown, Dublin 20
https://goo.gl/maps/t4YUGanNkEL2

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ