വി​ഷ്ണു മോ​ഹ​ൻ ദാ​സ് എ​എ​ഫ്എ​ൽ ലീ​ഗ് ക​മ്യൂ​ണി​റ്റി അം​ബാ​സി​ഡ​ർ
Thursday, March 28, 2019 11:19 PM IST
മെ​ൽ​ബ​ണ്‍ : പ്ര​ശ​സ്ത മോ​ഡ​ലും മ​ല​യാ​ളി​യു​മാ​യ വി​ഷ്ണു മോ​ഹ​ൻ ദാ​സി​നെ ഓ​സ്ടേ​ലി​യ​ൻ ഫു​ട്ബോ​ൾ ലീ​ഗി​ന്‍റെ ക​മ്യൂ​ണി​റ്റി അം​ബാ​സി​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഫെ​ഡ​റേ​ഷ​ൻ സ്ക്വ​യ​റി​ലെ ഡീ​ക്കി​ൻ എ​ഡ്ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് വി​ഷ്ണു​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ച​ട​ങ്ങി​ൽ എ​എ​ഫ്എ​ൽ ക​മ്യൂ​ണി​റ്റി അം​ബാ​സ​ഡ​ർ പ്രോ​ഗ്രാം ഹെ​ഡ് ആ​ൻ​ഡൂ ഐ​ൻ ഗ​ർ, മ​ൾ​ട്ടി​ക​ൾ​ച​റ​ൽ വി​ക്ടോ​റി​യാ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹെ​ല​ൻ ക​പാ​ലോ​സ് എ​എ​ഫ്എ​ൽ ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​പ് ച​ക്ര ബോ​ധി, സേ​വ്യ​ർ ബോ​ലോ​നി എ​എ​ഫ്എ​ൽ വി​ക്ടോ​റി​യാ മാ​നേ​ജ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ദ്യ​മാ​യാ​ണ് ഓ​സ്ട്രേ​ലി​യ​ൻ ഫു​ട്ബോ​ൾ ലീ​ഗി​ന്‍റ ക​മ്യൂ​ണി​റ്റി അം​ബാ​സ​ഡ​റാ​യി ഒ​രു മ​ല​യാ​ളി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ്ര​ശ​സ്ത ചാ​ന​ലാ​യ സെ​വ​ണ്‍ ന്യൂ​സി​ന്‍റെ 2019ലെ ​യം​ഗ് അ​ച്ചീ​വ് മെ​ന്‍റ് അ​വാ​ർ​ഡി​നും വി​ഷ്ണു​വി​ന്‍റെ പേ​രു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മേ​യ് പ​ത്തി​നു ന​ട​ക്കു​ന്ന ഗാ​ല അ​വാ​ർ​ഡ് നൈ​റ്റി​ൽ പേ​രു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങു​ക​ൾ ന​ട​ക്ക​പ്പെ​ടും.

ഒ​ട്ട​ന​വ​ധി ക​ന്പ​നി​ക​ളു​ടെ​യും ചാ​ന​ലു​ക​ളു​ടെ​യും മോ​ഡ​ലാ​യി രം​ഗ​ത്ത് വ​ന്ന വി​ഷ്ണു അ​റി​യ​പ്പെ​ടു​ന്ന ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ക​ന്പ​നി​ക​ളു​ടെ മോ​ഡ​ലാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ളി യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ സൗ​മ്യ​ത​യു​ടെ പ​ര്യാ​യ​മാ​യി അ​റി​യ​പ്പെ​ടു​ന്ന വി​ഷ്ണു ഇ​ടു​ക്കി സ്വ​ദേ​ശി​യാ​ണ്. എ​ൻ​ജീ​നീ​യ​റിം​ഗി​ൽ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി അ​തി​ന്‍റെ മാ​സ്റ്റേ​ഴ്സും ക​ര​സ്ഥ​മാ​ക്കി മെ​ൽ​ബ​ണി​ൽ ജോ​ലി ചെ​യ്യു​ന്നു.


റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്