ബ്രി​ട്ടി​ഷ് എ​യ​ർ​വേ​യ്സ് വി​മാ​നം വ​ഴി തെ​റ്റി പ​റ​ന്ന​ത് എ​ഡി​ൻ​ബ​റോ​യി​ലേ​ക്ക്
Tuesday, March 26, 2019 11:57 PM IST
ല​ണ്ട​ൻ: ല​ണ്ട​നി​ൽ​നി​ന്നു പു​റ​പ്പെ​ട്ട ബ്രി​ട്ടി​ഷ് എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​നു വ​ഴി തെ​റ്റി. ജ​ർ​മ​നി​യി​ലെ ഡ്യൂ​സ​ൽ​ഡോ​ർ​ഫി​ലേ​ക്കു പോ​കേ​ണ്ട വി​മാ​നം സ്കോ​ട്ട്ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​റോ​യി​ലേ​ക്കാ​ണ് വ​ഴി തെ​റ്റി പ​റ​ന്ന​ത്.

എ​ഡി​ൻ​ബ​റോ​യി​ൽ വി​മാ​നം ഇ​റ​ങ്ങാ​ൻ പോ​കു​ന്ന എ​ന്ന പൈ​ല​റ്റി​ന്‍റെ അ​നൗ​ണ്‍​സ്മെ​ന്‍റ് വ​ന്ന​പ്പോ​ഴാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ശ്നം മ​ന​സി​ലാ​യ​ത്. ഡ്യൂ​സ​ൽ​ഡോ​ർ​ഫി​ൽ നി​ന്ന് 800 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് എ​ഡി​ൻ​ബ​റോ.

വി​മാ​ന ജീ​വ​ന​ക്കാ​ർ പി​ഴ​വ് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ വീ​ണ്ടും ഇ​ന്ധ​നം നി​റ​ച്ച് ഡ്യൂ​സ​ൽ​ഡോ​ർ​ഫി​ലേ​ക്ക് യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. മൂ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വി​മാ​നം ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.

വി​മാ​ന​ത്തി​ൽ എ​ത്ര യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു എ​ന്ന​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പൈ​ല​റ്റി​ന്‍റെ പി​ഴ​വ​ല്ലെ​ന്നും, പൈ​ല​റ്റി​നു ന​ൽ​കി​യ രേ​ഖ​ക​ളി​ൽ എ​ഡി​ൻ​ബ​റോ​യി​ലേ​ക്കു പോ​കാ​നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ