ചൈ​ന​യു​ടെ ആ​ഗോ​ള നി​ക്ഷേ​പ പ​രി​പാ​ടി​യി​ൽ ഇ​റ്റ​ലി​യും
Tuesday, March 26, 2019 11:55 PM IST
റോം: ​ചൈ​ന​യു​ടെ ആ​ഗോ​ള നി​ക്ഷേ​പ പ​രി​പാ​ടി​യാ​യ ന്യൂ ​സി​ൽ​ക്ക് റോ​ഡി​ൽ ഇ​റ്റ​ലി​യും ചേ​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ഒ​രു വി​ക​സി​ത രാ​ജ്യം ഇ​തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​ത്. ഇ​റ്റ​ലി​യു​ടെ തീ​രു​മാ​നം പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ര​ണ്ട​ര ബി​ല്യ​ൻ യൂ​റോ മൂ​ല്യ​മു​ള്ള 29 ക​രാ​റു​ക​ളാ​ണ് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങ്ങി​ന്‍റെ ഇ​റ്റാ​ലി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ൽ ഒ​പ്പു​വ​ച്ച​ത്. ചൈ​ന​യെ​യും യൂ​റോ​പ്പി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ​ഴ​യ സി​ൽ​ക്ക് റോ​ഡി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​ന് ന്യൂ ​സി​ൽ​ക്ക് റോ​ഡ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പാ​ശ്ചാ​ത്യ ലോ​ക​ത്ത് ചൈ​ന​യു​ടെ സ്വാ​ധീ​നം വ​ർ​ധി​ക്കു​ന്ന​തി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നും യു​എ​സും ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്നു. ഇ​തി​ന് ഇ​റ്റ​ലി​യും കൂ​ട്ടു​നി​ൽ​ക്കു​ന്ന​താ​ണ് അ​വ​രെ കൂ​ടു​ത​ൽ പ്ര​ശ്ന​ത്തി​ലാ​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ