യുവജന ശാക്തീകരണം " അലാബേർ' ഓഗസ്റ്റ് 31 ന് ബെർമിംഗ്ഹാമിൽ
Friday, March 22, 2019 7:03 PM IST
ബെർമിംഗ്ഹാം : സെഹിയോൻ മിനിസ്ട്രീസ് യുവതീയുവാക്കൾക്കായി ഒരുക്കുന്ന നവസുവിശേഷവത്കരണത്തിനായുള്ള യുവജന ശാക്തീകരണം " അലാബേർ' സംഗമത്തിനായുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങൾ കേന്ദ്രീകരിച്ച്‌ നടന്നുവരുന്നു.

സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കലിന്‍റെ ആത്മീയ നേതൃത്വത്തിൽ യുവതീയുവാക്കൾക്കായി ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാൽ നയിക്കപ്പെടുന്ന "അലാബേർ' ഓഗസ്റ്റ് 31 ന് (ശനി) ബെർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്‍ററിലാണ് അരങ്ങേറുക .

യേശുവിൽ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ തോൽപ്പിക്കാൻ , പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org/register എന്ന വെബ്സൈറ്റിൽ നേരിട്ട് റെജിസ്റ്റർ ചെയ്യാം.

സെഹിയോൻ യുകെ യുടെ വിറ്റ്നസെസ്‌ ബാൻഡ് , പ്രത്യേക വർക് ഷോപ്പുകൾ , അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ അലാബേറിന്‍റെ ഭാഗമാകും .കാലഘട്ടത്തിന്‍റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങൾക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാർക്കിടയിൽ ശക്തമായ ദൈവികോപകരണമായി പ്രവർത്തിക്കുന്ന ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്ട്രിയും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ ക്ഷണിച്ചു.

വിലാസം: BETHEL CONVENTION CENTRE, BIRMINGHAM, B 70 7J W .

വിവരങ്ങൾക്ക്‬: ടെന്നി ‭+44 7740 818172‬.

റിപ്പോർട്ട്: ബാബു ജോസഫ്