ക്രൈസ്റ്റ് ചർച്ച് വെ​ടി​വ​യ്പിൽ മ​രി​ച്ച​വ​രി​ൽ മലയാളി യുവതിയും
Saturday, March 16, 2019 7:49 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈ​സ്റ്റ് ച​ർ​ച്ച് മു​സ്‌​ലിം പ​ള്ളി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മ​രി​ച്ച​വ​രി​ൽ മലയാളിയായ യുവതിയും ഉൾപ്പെടുന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ ലോ​ക​മ​ലേ​ശ്വ​രം തി​രു​വ​ള്ളൂ​ർ പൊ​ന്നാ​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൾ നാ​സ​റി​ന്‍റെ ഭാ​ര്യ അ​ൻ​സി അ​ലി​ബാ​വ(25)​യാ​ണ് അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഭ​ർ​ത്താ​വി​നോ​ടൊ​പ്പം പ​ള്ളി​യി​ൽ ന​മ​സ്കാ​ര​ത്തി​നെ​ത്തി​യ അ​ൻ​സി സ്ത്രീ​ക​ൾ​ക്കു ന​മ​സ്കാ​ര​ത്തി​നാ​യി പ്ര​ത്യേ​കം ഒ​രു​ക്കി​യി​ട്ടു​ള്ള സ്ഥ​ല​ത്തും ഭ​ർ​ത്താ​വ് നാ​സ​ർ അ​തേ​പ​ള്ളി​യി​ൽ​ത​ന്നെ പു​രു​ഷ​ൻ​മാ​ർ​ക്കാ​യു​ള്ള സ്ഥ​ല​ത്തും ന​മ​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്നു വെ​ടി​യൊ​ച്ച​കേ​ട്ട് വി​ശ്വാ​സി​ക​ൾ ചി​ത​റി​യോ​ടു​ന്പോ​ൾ അ​ൻ​സി വീ​ഴു​ന്ന​തു നാ​സ​ർ ക​ണ്ടെ​ങ്കി​ലും ര​ക്ഷ​പ്പെ​ടാ​നു​ള്ള ഓ​ട്ട​ത്തി​ൽ വ​ഴു​തി​വീ​ണ​താ​ണെ​ന്നാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ൽ, അ​ൻ​സി അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റു പി​ട​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഏ​റെ​ക്ക​ഴി​ഞ്ഞാ​ണ് ഭാ​ര്യ മ​രി​ച്ച വി​വ​രം നാ​സ​ർ അ​റി​ഞ്ഞ​ത്.

നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ളെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​ത​ന്നെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും അ​ൻ​സി ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ൽ വീ​ണു കാ​ലി​നു പ​രി​ക്കേ​റ്റ​താ​യാ​ണ് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ന്യൂ​സി​ല​ൻ​ഡി​ൽ​ത​ന്നെ 2500ഓ​ളം കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള നാ​സ​റി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​പു​ത്ര​ൻ ഫ​ഹ​ദ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​ശേ​ഷ​മാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്കു വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു.

കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ട്രാ​വ​ൽ ഏ​ജ​ന്‍റ് പൊ​ന്നാ​ത്ത് ഹം​സ​യു​ടെ മ​ക​നാ​ണ് അ​ബ്ദു​ൾ നാ​സ​ർ. മേ​ത്ത​ല പി​കെ​എ​സ് പു​രം ഗൗ​രി​ശ​ങ്ക​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പം ക​രി​പ്പാ​ക്കു​ളം അ​ലി​ബാ​വ​യു​ടെ മ​ക​ളാ​ണ് അ​ൻ​സി. ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ് അ​ൻ​സി​യും നാ​സ​റും വി​വാ​ഹി​ത​രാ​യ​ത്.

ബി​ടെ​ക് പാ​സാ​യ അ​ൻ​സി ഉ​പ​രി​പ​ഠ​ന​ത്തി​നാ​യാ​ണ് 2018 ഫെ​ബ്രു​വ​രി പ​ത്തി​നു നാ​സ​റി​നോ​ടൊ​പ്പം ന്യൂ​സി​ല​ൻ​ഡി​ലേ​ക്കു പോ​യ​ത്. ഭ​ർ​ത്താ​വ് നാ​സ​ർ അ​വി​ടെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​നോ​ക്കു​ക​യാ​യി​രു​ന്നു.

അ​ൻ​സി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്. ഉ​മ്മ റ​സി​യ. ഏ​ക​സ​ഹോ​ദ​ര​ൻ ആ​സി​ഫ് അ​ലി.