ബ്രെ​ക്സി​റ്റ് നീ​ട്ടി വ​യ്ക്കാ​ന​നു​ള്ള പ്ര​മേ​യം ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ പാ​സാ​ക്കി
Friday, March 15, 2019 11:05 PM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള തീ​യ​തി മാ​ർ​ച്ച് 29ൽ ​നി​ന്ന് നീ​ട്ടി വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന പ്ര​മേ​യം ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് 211 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പാ​സാ​ക്കി. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ നീ​ട്ടി വ​യ്ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന​തും പ്ര​ധാ​നം.

അ​ടു​ത്ത ആ​ഴ്ച ന​ട​ത്തു​ന്ന വോ​ട്ടെ​ടു​പ്പി​ൽ എം​പി​മാ​ർ ത​ന്‍റെ പി​ൻ​മാ​റ്റ ക​രാ​റി​നെ പി​ന്തു​ണ​ച്ചാ​ൽ മൂ​ന്നു മാ​സം വ​രെ ബ്രെ​ക്സി​റ്റ് നീ​ട്ടി വ​യ്ക്കാ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യു​ടെ വാ​ഗ്ദാ​നം. എ​ന്നാ​ൽ, സ്വ​ന്തം ക​രാ​റി​നെ​ക്കാ​ൾ മി​ക​ച്ച​തൊ​ന്നി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സ്വ​ന്തം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ എ​തി​ർ​പ്പു​ക​ൾ രൂ​ക്ഷ​മാ​ണ്.

ഇ​തി​ന​കം ര​ണ്ടു​വ​ട്ടം പാ​ർ​ല​മെ​ന്‍റ് നി​രാ​ക​രി​ച്ചു ക​ഴി​ഞ്ഞ ത​ന്‍റെ ക​രാ​ർ അ​ടു​ത്ത ആ​ഴ്ച മൂ​ന്നാ​മ​തൊ​രി​ക്ക​ൽ​ക്കൂ​ടി പ​രാ​ജ​യ​പ്പെ​ട്ടാ​ൽ മൂ​ന്നു മാ​സ​ത്തി​ന​പ്പു​റ​ത്തേ​ക്കു​ള്ള നീ​ട്ടി​വ​യ്ക്ക​ലാ​യി​രി​ക്കും തെ​രേ​സ ആ​വ​ശ്യ​പ്പെ​ടു​ക. തെ​രേ​സ​യു​ടെ തീ​രു​മാ​നം എ​ന്തു ത​ന്നെ​യാ​യാ​ലും 27 അം​ഗ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അം​ഗീ​കാ​രം ഇ​തി​നാ​വ​ശ്യ​മാ​ണ്.

ബ്രെ​ക്സി​റ്റ് നീ​ട്ടി വ​യ്ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തെ ഭൂ​രി​പ​ക്ഷം ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളും എ​തി​ർ​ത്തു. ഇ​തി​ൽ ഏ​ഴു കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും ഉ​ൾ​പ്പെ​ടു​ന്നു. ക​രാ​റി​ല്ലാ​തെ​യാ​യാ​ലും മു​ൻ നി​ശ്ച​യ പ്ര​കാ​ര​മു​ള്ള മാ​ർ​ച്ച് 29 എ​ന്ന തീ​യ​തി​യി​ൽ ത​ന്നെ ബ്രെ​ക്സി​റ്റ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണി​വ​ർ. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ഉ​ദാ​ര സ​ഹാ​യ​ത്തോ​ടെ മാ​ത്ര​മാ​ണ് നീ​ട്ടി വ​യ്ക്കാ​നു​ള്ള പ്ര​മേ​യം പാ​സാ​ക്കി​യെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കു സാ​ധി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ