ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല ന​യി​ക്കു​ന്ന ടെ​ൻ​ഹാം നൈ​റ്റ് വി​ജി​ൽ ശ​നി​യാ​ഴ്ച
Thursday, March 14, 2019 10:32 PM IST
ല​ണ്ട​ൻ: ഹോ​ളി ക്വീ​ൻ ഓ​ഫ് റോ​സ​റി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടെ​ൻ​ഹാം ദേ​വാ​ല​യ​ത്തി​ൽ നൈ​റ്റ് വി​ജി​ൽ മാ​ർ​ച്ച് 16 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു. പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജും ധ്യാ​ന ഗു​രു​വും, വാ​ഗ്മി​യു​മാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല ഈ ​ശ​നി​യാ​ഴ്ച​ത്തെ രാ​ത്രി ആ​രാ​ധ​ന ന​യി​ക്ക​പ്പെ​ടും.

ടെ​ൻ​ഹാം പ​ള്ളി​യി​ൽ വ​ലി​യ​നോ​ന്പ് കാ​ല​ത്തെ അ​നു​സ്മ​രി​ക്കു​ന്ന വി​ശു​ദ്ധ ശു​ശ്രു​ഷ​ക​ളും​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം 7.30നു ​ആ​രം​ഭി​ക്കു​ന്ന രാ​ത്രി ആ​രാ​ധ​ന​യി​ൽ കു​രി​ശി​ന്‍റെ വ​ഴി, ഗാ​ന ശു​ശ്രു​ഷ, സ്തു​തി​പ്പും ആ​രാ​ധ​ന​യും, തി​രു​വ​ച​ന​സ​ന്ദേ​ശം തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​ക്കു ശേ​ഷം പ​രി. കു​ർ​ബാ​ന​യോ​ടെ സ​മാ​പി​ക്കും.

ന്ധ​അ​ങ്ങ​യു​ടെ വ​ച​ന​ത്തെ​പ്പ​റ്റി ധ്യാ​നി​ക്കാ​ൻ​വേ​ണ്ടി രാ​ത്രി​യു​ടെ യാ​മ​ങ്ങ​ളി​ൽ ഞാ​ൻ ഉ​ണ​ർ​ന്നി​രു​ന്നു​ന്ധ (സ​ങ്കീ 119:148).

പ്രാ​ർ​ഥ​ന​യു​ടെ​യും പ​രി​ത്യാ​ഗ​ത്തി​ന്‍റെ​യും നോ​ന്പു​കാ​ല യാ​ത്ര​യി​ൽ മാ​ന​സി​ക​വും ആ​ൽ​മീ​യ​വു​മാ​യ ന​വീ​ക​ര​ണ​ത്തി​നാ​യി ഒ​രു കൂ​ട്ടാ​യ്മ​യാ​യി പ്രാ​ർ​ഥി​ക്കാം. പ്രാ​ർ​ഥ​ന​യു​ടെ ചൈ​ത​ന്യ​ത്തി​ൽ ആ​ഴ​പ്പെ​ടു​വാ​ൻ തി​രു​സ​ഭ പ്ര​ത്യേ​ക​മാ​യി ക്ഷ​ണി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഏ​വ​രെ​യും ഈ ​നൈ​റ്റ് വി​ജി​ലി​ലേ​ക്കു സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്നു.

നൈ​റ്റ് വി​ജി​ലി​ൽ ബ്ര. ​ചെ​റി​യാ​നും ജൂ​ഡും പ്രെ​യി​സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ്, ഗാ​ന ശു​ശ്രു​ഷ എ​ന്നി​വ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​മോ​ൻ ഹെ​യ​ർ​ഫീ​ൽ​ഡ് 07804691069, ഷാ​ജി വാ​ട്ട്ഫോ​ർ​ഡ്
07737702264

പ​ള്ളി​യു​ടെ വി​ലാ​സം:

The Most Holy name Catholic Church, Oldmill Road, UB9 5AR, Denham Uxbridge.


റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ