ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് സ്റ്റേ​ഷ​ൻ​മാ​റ്റം: മ​ല​യാ​ളി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്ന് ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ്
Wednesday, March 13, 2019 10:40 PM IST
ബം​ഗ​ളൂ​രു: യ​ശ്വ​ന്ത​പു​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ സ്ഥ​ല​പ​രി​മി​തി​ക​ൾ പ​റ​ഞ്ഞു ബാ​ന​സ​വാ​ടി​യി​ലേ​ക്കു മാ​റ്റി​യ​തി​നു ശേ​ഷം അ​വി​ടെ​നി​ന്നു​ത​ന്നെ മൂ​ന്നു പു​തി​യ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങി​യ​ത് മ​ല​യാ​ളി യാ​ത്ര​ക്കാ​രോ​ടു​ള്ള റെ​യി​ൽ​വേ​യു​ടെ​യും റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ൻ​റെ​യും വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

എ​ല്ലാ മ​ല​യാ​ളി സം​ഘ​ട​ന​ക​ളും ഒ​ത്തു​ചേ​ർ​ന്നു സ​മ​രം ചെ​യ്തി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ മ​ല​യാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യു​ടെ പി​ന്നി​ൽ മം​ഗ​ളൂ​രു, ശി​വ​മോ​ഗ ബി​ജെ​പി എം​പി​മാ​രും അ​വ​രെ സ​ഹാ​യി​ക്കു​ന്ന റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​വും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണെ​ന്നും ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യെ​ക്കൊ​ണ്ട് ട്രെ​യി​ൻ തി​രി​കെ യ​ശ്വ​ന്ത​പു​ര സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​യെ​ടു​പ്പി​ക്കാ​ൻ ബി​ജെ​പി മ​ല​യാ​ളി സെ​ൽ സം​സ്ഥാ​ന നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ കേ​ര​ള​ത്തി​ലെ എം​പി​മാ​രാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എം.​കെ രാ​ഘ​വ​ൻ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ൻ​റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ അ​റി​യി​ച്ചു.