വ​ച​ന​മാ​രി ചൊ​രി​ഞ്ഞ് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ
Monday, March 11, 2019 11:02 PM IST
ബം​ഗ​ളൂ​രു: ചു​ട്ടു​പൊ​ള്ളു​ന്ന ഉ​ദ്യാ​ന​ന​ഗ​രി​യി​ൽ വ​ച​ന​മ​ഴ ചൊ​രി​ഞ്ഞ് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നു തു​ട​ക്ക​മാ​യി. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക്രൈ​സ്റ്റ് സ്കൂ​ൾ മൈ​താ​ന​ത്ത് ആ​രം​ഭി​ച്ച ക​ണ്‍​വ​ൻ​ഷ​ൻ മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ലാ​ണ് അ​ഞ്ചു​ദി​വ​സ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.

ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന വ​ച​ന​പ്ര​തി​ഷ്ഠ മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ നി​ർ​വ​ഹി​ച്ചു. മാ​ണ്ഡ്യ രൂ​പ​ത​യി​ലെ യു​വ​ജ​ന​ങ്ങ​ൾ എ​ഴു​തി ത​യാ​റാ​ക്കി​യ ബൈ​ബി​ൾ കൈ​യെ​ഴു​ത്തു​പ്ര​തി​യാ​ണ് പ്ര​തി​ഷ്ഠ​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. വ​ച​ന​പ്ര​തി​ഷ്ഠ​യി​ൽ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ​യും പ​രി. ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ർ​ജ് ആ​ലൂ​ക്ക​യും ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി.

മൈ​സൂ​രു ഹി​ങ്ക​ൽ ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ർ അ​ർ​പ്പി​ച്ച സ​മൂ​ഹ​ബ​ലി​യോ​ടെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​നു തു​ട​ക്ക​മാ​യ​ത്. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​ർ​ജ് ആ​ലൂ​ക്ക, റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ, രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ. ​ജോ​മോ​ൻ കോ​ല​ഞ്ചേ​രി, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​സ​ജി പ​രി​യ​പ്പ​നാ​ൽ, ഹി​ങ്ക​ൽ ഇ​ൻ​ഫ​ൻ​റ് ജീ​സ​സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ടോ​മി മം​ഗ​ല​ത്ത്, ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ ഫാ. ​ബെ​ന്നി പെ​ങ്ങി​പ്പ​റ​ന്പി​ൽ, ജോ​യി​ൻ​റ് ക​ണ്‍​വീ​ന​ർ ഫാ. ​ജോ​ർ​ജ് മൈ​ലാ​ടൂ​ർ, ഫാ. ​മ​നോ​ജ് അ​ന്പ​ല​ത്തു​ങ്ക​ൽ, ഫാ. ​ആ​ൻ​റ​ണി മൂ​ല​മ​റ്റം, ഹി​ങ്ക​ൽ ഫൊ​റോ​നാ വൈ​ദി​ക​രാ​യ ഫാ. ​ഗ​ർ​വാ​സീ​സ്, ഫാ. ​ജോ​മി, ഫാ. ​പോ​ൾ, ഫാ. ​മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ദി​വ്യ​ബ​ലി​ക്കു ശേ​ഷം ന​ട​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ന് ഫാ. ​സാം​സ​ണ്‍ മ​ണ്ണൂ​ർ നേ​തൃ​ത്വം ന​ല്കി.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ സു​ൽ​ത്താ​ൻ​പാ​ള​യ സെ​ൻ​റ് അ​ൽ​ഫോ​ൻ​സാ ഫൊ​റോ​നാ ഇ​ട​വ​ക​ക​ളി​ലെ വൈ​ദി​ക​ർ കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്നു ന​ട​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണം അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ച്ചു. ക​ണ്‍​വ​ൻ​ഷ​ന്‍റെ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് 2.30ന് ​ജ​പ​മാ​ല, തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.