ച​ർ​ച്ച് ബി​ൽ: കേ​ര​ള ക്രൈ​സ്ത​വ​ർ​ക്കൊ​പ്പം ഫ​രീ​ദാ​ബാ​ദ് രൂ​പ​ത
Wednesday, February 27, 2019 11:39 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ വേ​ണ്ടി ത​യാ​റാ​ക്കി​യി​ട്ടു​ള്ള ച​ർ​ച്ച് ബി​ല്ലി​നെ എ​തി​ർ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​ർ​ക്ക് ഡ​ൽ​ഹി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ പൂ​ർ​ണ​പി​ന്തു​ണ.

കേ​ര​ള നി​യ​മ​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ഈ ​ബി​ൽ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ള്ള ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​വാ​നും ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം നീ​രി​ശ്വ​ര പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് കീ​ഴി​ലാ​ക്കു​വാ​നു​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ഇ​ത്ത​രം ക്രൈ​സ്ത​വ വി​രു​ദ്ധ നീ​ക്ക​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും, അ​ല്ലാ​ത്ത​പ​ക്ഷം കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല, ഭാ​ര​ത​ത്തി​ൽ ഉ​ട​നീ​ളം ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​ക്കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്, ഫ​രീ​ദാ​ബാ​ദ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ബി നീ​ണ്ടു​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ രൂ​പ​താ ഡ​യ​റ​ക്ട​ർ മോ​ണ്‍. റ​വ. ഫാ.​ജോ​സ് വെ​ട്ടി​ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ എ., ​ഏ​ലി​യാ​മ്മ ഏ​ബ്ര​ഹാം, ടോ​ണി കെ.​ജെ., പ്രി​ൻ​സ് മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്