വാറ്റ്ഫോർഡിൽ 7 Beats "സംഗീതോത്സവം സീസൺ-3 യും ഒഎൻവി കുറുപ്പ് അനുസ്മരണവും
Wednesday, February 20, 2019 11:05 PM IST
ബെഡ്ഫോർഡ്: യുകെ മലയാളികൾക്കിടയിൽ ആദ്യ വർഷത്തിനുള്ളിൽ തന്നെ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് മ്യൂസിക് ബാൻഡ് അണിയിച്ചൊരുക്കുന്ന സംഗീതോത്സവവും ചാരിറ്റി ഇവന്‍റും ഒഎൻവി കുറുപ്പ് അനുസ്മരണവും ഫെബ്രുവരി 23 ന് (ശനി) വാറ്റ്ഫോർഡിൽ നടക്കും. ഹോളി വെൽ കമ്യൂണിറ്റി സെന്‍ററിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയാണ് പരിപാടി.

യു.കെയിലെ അറിയപ്പെടുന്ന ചാരിറ്റബിൾ സംഘടനയായ Kerala Charitable Foundation Trust-(KCF Watford) ആയി സംയുക്തമായി സഹകരിച്ചുകൊണ്ടു നടത്തുന്ന നൃത്ത സംഗീത പരിപാടിയിൽ ഗായകരായെത്തുന്നത് മനോജ് തോമസ് (കെറ്ററിംഗ്‌ ) ലിൻഡ ബെന്നി (കെറ്ററിംഗ്‌ )ഡെന്ന ജോമോൻ (ബെഡ്ഫോർഡ് ) ജെനിൽ തോമസ് (കെറ്ററിംഗ്‌ ) സാൻ സാൻടോക് (മൗറീഷ്യസ് ഗായകൻ -ലണ്ടൻ)സജി സാമുവൽ (ഹാരോ ) ഷാർലയ് വർഗീസ് (ഹാരോ) സിബി (ചെൽട്ടൻഹാം) ഷാജു ഉതുപ് (ലിവർപൂൾ ) സജി ജോൺ (ലിവർപൂൾ ) ഉല്ലാസ് ശങ്കരൻ (പൂൾ) അനീഷ് & ടെസമോൾ (മഴവിൽ സംഗീതം-ബോൺമൗത്) ജോൺ പണിക്കർ (വാട് ഫോർഡ്) സുദേവ് കുന്നത് (റെഡിംഗ്) പ്രവീൺ (നോർത്താംപ്ടൺ) മനോജ് ജേക്കബ് (ഗ്ലോസ്റ്റെർ) ടോമി തോമസ് (സൗത്തെൻഡ്) ഫെബി ഫിലിപ്പ് (പീറ്റർബോറോ) ജയശ്രീ (വാട്ഫോർഡ്) അന്ന ജിമ്മി (ബിർമിംഗ്ഹാം) ടെസ ജോൺ (കേംബ്രിഡ്ജ്) ഇസബെൽ ഫ്രാൻസിസ് (ലിവർപൂൾ) ആനി അലോഷിയസ്‌ (ലൂട്ടൻ) റേച്ചൽ ബിജു (ഹാർലോ) സ്നേഹ സണ്ണി (വാട് ഫോർഡ്) ഫിയോന ബിജു (ഹാവെർ ഹിൽ) നിവേദ്യ സുനിൽ (ക്രോയ്ടോൺ) നടാന്യ ജേക്കബ് (വോക്കിംഗ്) ജോസഫ് സജി (ലിവർപൂൾ) എന്നിങ്ങനെ 30 ൽ പരം ഗായകരും യുക്മ റീജിയണൽ നാഷണൽ വേദികളിൽ കലാതിലകമായിരുന്ന മിന്നാ ജോസ് (സാലിസ്ബറി) കലാമണ്ഡലം ലീലാമണി ടീച്ചറുടെ ശിഷ്യയും കലാതിലകവുമായ മഞ്ജു സുനിൽ (റെഡിംഗ് ) ശ്രീദേവി ശ്രീധർ,ദീപ്തി രാഹുൽ,പാർവതി നിഷാന്ത് എന്നിവർ (റെഡിംഗ്) ജയശ്രീ (വാട് ഫോർഡ് ) ഡെന്ന & നന്ദിനി (ബെഡ്ഫോർഡ്) ജസീന്ത & അലീന (ആഷ്‌ഫോർഡ്) ടോണി അലോഷിയസ്‌ (ലൂട്ടൻ ),ദിയ & നവമി (ബെഡ്ഫോർഡ്) സോനാ ജോസ് സാലിസ്ബറി) റൊസാലിയ റിച്ചാർഡ് (പോർട്സ് മൗത്)അലീന, അനീറ്റ & താനുഷ (സാലിസ്ബറി),ഫേബ &ഫെൽഡ (വാട് ഫോർഡ്)മെറിറ്റോ & ബെല്ല (വാട് ഫോർഡ്) ഗ്രീഷ്മ,ഷെലി & ജയശ്രീ (വാട് ഫോർഡ്) അവതരിപ്പിക്കുന്ന ക്ലാസിക്കൽ സിനിമാറ്റിക് നൃത്തങ്ങളും പ്യൂവർ ഇന്‍റർനാഷണൽ മിസ് കിരീടം സ്വന്തമാക്കി മാർച്ചിൽ അമേരിക്കയിലെ ഒർലാഡോയിൽ നടക്കുന്ന യുകെ പ്രതിനിധീകരിച്ചു മത്സരിക്കുന്ന 8 വയസുകാരി സിയാൻ ജേക്കബ് (ഗ്ലോസ്റ്റർ) അവതതരിപ്പിക്കുന്ന ഫാഷൻ ഷോയും ഈ വർഷത്തെ സംഗീതോത്സവം സീസൺ മൂന്നിന് മാറ്റുകൂട്ടും.

7 ബീറ്റ്‌സ് മ്യൂസിക് ബാൻഡിന്‍റെ അമരക്കാരൻ മനോജ് തോമസും ജോമോൻ മാമ്മൂട്ടിലും നേതൃത്വം നൽകുന്ന ഈ കലാമാമാങ്കത്തിന് ശ്രീമാൻ സണ്ണിമോൻ മത്തായിയുടെ നേതൃത്വത്തിലുള്ള KCF- വാറ്റ്ഫോർഡിന്‍റെ പരിപൂർണ പിന്തുണയോടെയാണ് നടത്തപ്പെടുന്നത്. കളർ മീഡിയ ലണ്ടൻ ഒരുക്കുന്ന ഏറ്റവും പുതിയ ദൃശ്യ ശബ്ദ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള Digital HD LED wall,സംവിധാനം ഈ വർഷത്തെ സംഗീതോത്സവത്തിനു മാറ്റുകൂട്ടും. മാഗ്‌നവിഷൻ ടിവി പ്രോഗ്രാം തൽസമയം സംപ്രേഷണം ചെയ്യും.

യുകെയിലെ കലാ,സാംസ്‌കാരിക,രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവരായ യുക്മ സാംസ്‌കാരിക വേദി നാഷണൽ പ്രതിനിധി സി.എ ജോസഫ്,യുക്മ നാഷണൽ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്,KCF വാട് ഫോർഡ് ചെയർ പേഴ്സണും പുതുപ്പള്ളി സംഗമം പ്രസിഡന്‍റുമായ സണ്ണിമോൻ മത്തായി,ഡോ. ശിവകുമാർ,KCF ട്രസ്റ്റിയും എഴുത്തുകാരനുമായ ഹരിഹരൻ,സംഗീതോത്സവം സീസൺ മൂന്നിന്‍റെ മുഖ്യ സ്പോൺസർ അലൈഡ് ഫിനാൻസ് പ്രതിനിധി ഷൈമോൻ തോട്ടുങ്കൽ, WMF പ്രസിഡന്‍റും മാഗ്‌നവിഷൻ ടി വി ഡയറക്ടർ ഡീക്കൻ ജോയ്‌സ് ജെയിംസ്,മെട്രോ മലയാളം ടി വി ഡയറക്ടർ കാനേഷിയസ് അത്തിപ്പൊഴിയിൽ,യുക്മ സ്ഥാപക അംഗവും ഒഐസിസി മാഞ്ചസ്റ്റർ റീജിയൻ അംഗവുമായ സോണി ചാക്കോ,ജിൻടോ ജോസഫ് മാഞ്ചസ്റ്റർ,കുട്ടനാട് സംഗമം കൺവീനറും BCMC പ്രസിഡന്‍റുമായ ജിമ്മി മൂലംകുന്നം, ഐഒസി പ്രസിഡന്‍റ് സുജു കെ. ഡാനിയേൽ,യുക്മ ബോട്ട് റേസ് കൺവീനർ എബി സെബാസ്റ്റ്യൻ,ട്യൂട്ടർസ്‌ വാലി ഡിറക്ടർ നോർഡി ജേക്കബ്,24 care നഴ്സിംഗ് ഏജൻസി ഡയറക്ടർ ദോത്തി ദാസ്,KCF വാട് ഫോർഡ് ട്രസ്റ്റി രാജേഷ് വി & ശില്പി ബാബു എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

സംഗീതോത്സവം സീസൺ 3 വേദിയുടെയുടെ മുഴുവൻ നിയന്ത്രണവും കൈകാര്യം ചെയ്യുന്നത് യുകെയിൽ വിവിധ വേദികളിൽ കഴിവ് തെളിയിച്ച കവയത്രിയും ഗായികയും റേഡിയോ അവതാരികയുമായ രശ്മി പ്രകാശ് രാജേഷും പ്രമുഖ അവതാരിക റാണി ജോസുമാണ്.

മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാകുന്ന ബിർമിംഗ്ഹാം "ദോശ വില്ലേജ്" റസ്റ്ററന്‍റിന്‍റെ ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കും. പ്രവേശനം തികച്ചും സൗജന്യമായ ഈ കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകനായ ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു.

വിവരങ്ങൾക്ക് : ജോമോൻ മാമ്മൂട്ടിൽ :07930431445, സണ്ണിമോൻ മത്തായി :07727 993229, മനോജ് തോമസ് :‭07846 475589‬, രാജേഷ് : 07833 314641, ഹരിഹരൻ : 07553 076350

വേദിയുടെ വിലാസം : HolyWell Community Centre, Watford, WD18 9QD.