ജവാന്മാരുടെ കുടുംബത്തിന് സ്നേഹസാന്ത്വനവുമായി ഡൽഹി മലയാളി അസോസിയേഷൻ
Tuesday, February 19, 2019 9:24 PM IST
ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ജവാന്മാരുടെ കുടുംബത്തിന് സ്നേഹസാന്ത്വനമായി മെഴുകുതിരിയുടെ നുറുങ്ങു വെളിച്ചവുമേന്തി മൗനജാഥ നടത്തി.

മുനീർക മെട്രോ സ്റ്റേഷന്‍റെ സമീപത്തുനിന്നും ആരംഭിച്ച ജാഥയിൽ സങ്കൽപ്പ് അക്കാഡമിയിലെ വിദ്യാർഥികളും സീഡ്‌സ് ഫൗണ്ടേഷനിലെ ജീവനക്കാരും കൂടിച്ചേർന്നു. ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ എത്തിയപ്പോൾ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ ഭാരതാംബയുടെ വീരയോദ്ധാക്കളുടെ ആത്മശാന്തിക്കായി തിങ്ങിക്കൂടിയ ജനാവലി ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് ഡിഎംഎ സമുച്ചയത്തിലെ അരയാൽ ചുവട്ടിൽ മെഴുകുതിരികൾ തെളിയിക്കുകയും പ്രത്യേകം തയാറാക്കിയ സ്‌മൃതി പീഠത്തിൽ പുഷാർച്ചനകളും നടത്തി.

തുടർന്ന് ഡിഎംഎ വൈസ് പ്രസിഡന്‍റ് സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന അനുശോചന യോഗത്തിൽ വൈസ് പ്രസിഡന്‍റ് വിനോദിനി ഹരിദാസ്, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി. ഹരീന്ദ്രൻ ആചാരി, ജോയിന്‍റ് ട്രഷറർ കെ.ജെ. ടോണി, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ പി.എൻ.ഷാജി, സങ്കൽപ് അക്കാഡമിയിലെ രോഹിത് വസീർ, രാജീവ്, സീഡ്‌സ് ഫൗണ്ടേഷനിലെ സണ്ണി, ഇന്ത്യൻ സൊസൈറ്റി ഫോർ ലിറ്ററസി ഡവലപ്മെന്‍റിലെ ഡോ. അമിത് ദത്ത, മുൻ ട്രഷറർ രവീന്ദ്രൻ പിരിയത്ത്, കേന്ദ്ര നിർവാഹക സമിതി അംഗം ജി. തുളസീധരൻ, മയൂർ വിഹാർ ഫേസ്-1 ഏരിയ സെക്രട്ടറി ശാന്തകുമാർ, മഹിപാൽപൂർ-കാപ്പസ്ഹേഡാ ഏരിയ ചെയർമാൻ ഡോ. ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.

ഡിഎംഎ കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ സുജാ രാജേന്ദ്രൻ, അംബികാ സുകുമാരൻ, ഉഷാ സുധാകരൻ, രമാ സുനിൽ, ജെ. ശ്രീനിവാസൻ, അംബേദ്‌കർ നഗർ-പുഷ്പ് വിഹാർ ഏരിയ ചെയർമാൻ പി.ആർ. നായർ, കരോൾ ബാഗ്-കൊണാട്ട് പ്ലേസ് ഏരിയ ചെയർമാൻ ടി.പി. ശശിധരൻ, ആർ,കെ പുരം ഏരിയ സെക്രട്ടറി ഒ. ഷാജികുമാർ, മെഹ്റോളി ഏരിയ സെക്രട്ടറി ടി.വി. ലക്ഷ്‌മണൻ, ലാജ് പത് നഗർ ഏരിയ ചെയർമാൻ ജോർജ് തോമസ്, ബദർപുർ ഏരിയ ചെയർമാൻ അശോക് കുമാർ, സംഗം വിഹാർ ഏരിയ സെക്രട്ടറി വാമദേവൻ, മയൂർ വിഹാർ ഫേസ്-2 ഏരിയ ജോയിന്‍റ് സെക്രട്ടറി എ. മുരളീധരൻ, പട്ടേൽ നഗർ ഏരിയ ചെയർമാൻ കല്ലറ മനോജ്, മോത്തി നഗർ-രമേശ് നഗർ ഏരിയ സെക്രട്ടറി സുനിൽ കുമാർ, വിനയ് നഗർ-കിദ്വായ് നഗർ ട്രഷറർ വി.സി. ബാബു കൂടാതെ സാമൂഹിയക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി