ഇ​ന്ത്യ​ക്കാ​ർ​ക്കും ബ്രെ​ക്സി​റ്റ് ഗു​ണ​ക​ര​മാ​യേ​ക്കും
Friday, February 15, 2019 9:31 PM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് ന​ട​പ്പാ​കു​ന്ന​തി​ൽ ആ​ശ​ങ്ക ശ​ക്ത​മാ​ണെ​ങ്കി​ലും വി​വി​ധ രാ​ജ്യ​ക്കാ​ർ​ക്ക് ഇ​തു​മൂ​ലം ഗു​ണ​വു​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​ക​ൾ ഇ​തി​ന​കം ല​ഭി​ച്ചു ക​ഴി​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കും ബ്രെ​ക്സി​റ്റ് ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് പു​തി​യ സൂ​ച​ന.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് നി​ല​വി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ൻ​മാ​ർ​ക്ക് ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന​ത് ഇ​ന്ത്യ​ക്കാ​ർ​ക്കു കൂ​ടി ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗം എ​ന്ന നി​ല​യി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ൻ​മാ​ർ​ക്കു ല​ഭി​ക്കു​ക. ബ്രി​ട്ട​ൻ അം​ഗ​മ​ല്ലാ​താ​കു​ന്ന​തോ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളെ​യെ​ല്ലാം ഒ​രു​പോ​ലെ​യാ​കും പ​രി​ഗ​ണി​ക്കു​ക. ഇ​തോ​ടെ യൂ​റോ​പ്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് പ്ര​ത്യേ​ക അ​വ​കാ​ശ​ങ്ങ​ൾ ഇ​ല്ലാ​താ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഒ​ഴു​ക്ക് കു​റ​യു​ന്ന​തോ​ടെ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് സാ​ധ്യ​ത വ​ർ​ധി​ക്കു​മെ​ന്നും ക​ണ​ക്കാ​ക്കു​ന്നു. നി​ര​വ​ധി യൂ​റോ​പ്യ​ൻ​മാ​ർ ബ്രി​ട്ട​ൻ വി​ട്ടു പോ​കാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ത് മ​റ്റു രാ​ജ്യ​ക്കാ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും. ഇ​തോ​ടെ വി​സ ച​ട്ട​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി ഒ​ഴി​വാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഇ​ള​വു​ക​ളാ​ണ് വി​സ​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ലേ​ബ​ർ മാ​ർ​ക്ക​റ്റ് ടെ​സ്റ്റും നി​ർ​ത്ത​ലാ​ക്കാ​നി​ട​യു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ