ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡു​ക​ൾ ന​ട​പ്പാ​ത​ക​ളാ​കു​ന്നു
Friday, February 15, 2019 6:33 PM IST
ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ബ്രി​ഗേ​ഡ് റോ​ഡ്, ച​ർ​ച്ച് സ്ട്രീ​റ്റ്, ക​മേ​ഴ്സ്യ​ൽ സ്ട്രീ​റ്റ് എ​ന്നി​വ കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കു മാ​ത്ര​മാ​ക്കാ​നു​ള്ള മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി​യു​ടെ ബ​ജ​റ്റ് നി​ർ​ദേ​ശ​ത്തോ​ട് സ​മ്മി​ശ്ര​പ്ര​തി​ക​ര​ണം. പൊ​തു​ജ​ന​ങ്ങ​ൾ ഭൂ​രി​പ​ക്ഷ​വും ഈ ​തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്പോ​ൾ ഇ​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ഭി​ന്നാ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ വി​ല​ക്കു​ന്ന​ത് ക​ച്ച​വ​ട​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഇ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. നേ​ര​ത്തെ, ച​ർ​ച്ച് സ്ട്രീ​റ്റ് ഭാ​ഗി​ക​മാ​യി കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക് മാ​ത്ര​മാ​ക്കാ​ൻ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​യി​ല്ലെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വാ​ണി​ജ്യ​മേ​ഖ​ല​ക​ളി​ലെ ഗ​താ​ഗ​തം നി​രോ​ധി​ക്കു​ന്പോ​ൾ ക​ബ​ണ്‍ പാ​ർ​ക്ക് പോ​ലെ​യു​ള്ള​വ​യി​ലൂ​ടെ ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും ചി​ല​ർ ചോ​ദി​ക്കു​ന്നു. ന​ഗ​ര​ത്തി​ന്‍റെ കി​ഴ​ക്ക​ൻ ഭാ​ഗ​ത്തെ തെ​ക്ക​ൻ ബം​ഗ​ളൂ​രു​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ബ്രി​ഗേ​ഡ് റോ​ഡ് കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക് മാ​ത്ര​മാ​ക്കി​യാ​ൽ അ​ങ്ങോ​ട്ടേ​ക്കു​ള്ള ഗ​താ​ഗ​തം എ​ങ്ങ​നെ പു​ന​സ്ഥാ​പി​ക്കു​മെ​ന്നും വ്യാ​പാ​രി​ക​ൾ ചോ​ദി​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മി​ല്ലെ​ങ്കി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ങ്ങ​നെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​മെ​ന്നും ഇ​വ​ർ ചോ​ദി​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ൾ ദൂ​രെ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം ന​ട​ന്നെ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​രും ത​യാ​റാ​കി​ല്ലെ​ന്നും വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​മേ​ഴ്സ്യ​ൽ സ്ട്രീ​റ്റ് പൂ​ർ​ണ​മാ​യും വാ​ണി​ജ്യ​മേ​ഖ​ല​യാ​ണ്, അ​ത് കാ​ൽ​ന​ട​യ്ക്ക് മാ​ത്ര​മു​ള്ള​ത​ല്ലെ​ന്നും ഗ​താ​ഗ​തം നി​രോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​യാ​ൽ പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും ബാം​ഗ​ളൂ​ർ കൊ​മേ​ഴ്സ്യ​ൽ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.