നേ​ബ് സ​രാ​യി ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Thursday, February 14, 2019 10:17 PM IST
ന്യൂ​ഡ​ൽ​ഹി: നേ​ബ് സ​രാ​യി ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ തി​രു​കു​ടും​ബ​ത്തി​ന്‍റെ തി​രു​നാ​ൾ 14 മു​ത​ൽ 18 വ​രെ ആ​ഘോ​ഷി​ക്കു​ന്നു. തി​രു​നാ​ളി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ ഫെ​ബ്രു​വ​രി 14 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 7.15ന് ​റ​വ. ഫാ. ​മാ​ർ​ട്ടി​ൻ പാ​ല​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ​ത്തോ​ടെ പെ​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന​യും നൊ​വേ​ന​യും സ​ന്ദേ​ശ​വും ന​ൽ​കി.

ഫെ​ബ്രു​വ​രി 15 വെ​ള്ളി​യാ​ഴ്ച 7.30ന് ​വി. കു​ർ​ബാ​ന, നൊ​വേ​ന​യും തു​ട​ർ​ന്ന് മോ​ണ്‍. ജോ​സ് വെ​ട്ടി​ക്ക​ൽ(​വി​കാ​രി ജ​ന​റ​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത) നേ​ത​ത്വ​ത്തി​ൽ സ​ന്ദേ​ശ​വും ന​ൽ​കും.

ഫെ​ബ്രു​വ​രി 16ന് ​ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​ക്കു​ള​ങ്ങ​ര​യ്ക്ക് സ്വീ​ക​ര​ണം, വി. ​കു​ർ​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ.

17 തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച നാ​ലി​ന് വി. ​കു​ർ​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം- മോ​ണ്‍, സ്റ്റെ​യ്നി പു​ൽ​പ​റ​യി​ൽ(​വി​കാ​രി ജ​ന​റ​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത) , തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 18ന് ​രാ​വി​ലെ 7.30ന് ​വി.​സ​ക​ല മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി വി. ​കു​ർ​ബാ​ന, ഒ​പ്പീ​സ് ന​ട​ത്ത​പ്പെ​ടും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്