ഇ​പ്സ്വി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ യു​ക്മ ’സ്നേ​ഹ​ക്കൂ​ട്’ പ​ദ്ധ​തി​യു​ടെ വീ​ടി​ന്‍റെ താ​ക്കോ​ൽദാ​നം നി​ർ​വ​ഹി​ച്ചു
Wednesday, February 13, 2019 11:34 PM IST
ഇ​പ്സ്വി​ച്ച് : പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​മാ​യ, ബ​ധി​ര​നും മൂ​ക​നു​മാ​യ, മേ​വെ​ള്ളൂ​ർ വ​ള​യ​ണി​യി​ൽ ത​ന്പി​ക്കും കു​ടും​ബ​ത്തി​നും യു​ക്മ​യു​ടെ സ്നേ​ഹ​ക്കൂ​ടൊ​രു​ക്കി ഇ​പ്സ്വി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ഭി​മാ​നി​ക്കു​ക​യാ​ണ്. പ്ര​ള​യാ​ന​ന്ത​രം എ​ല്ലാ​വ​രും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​പ്പോ​ൾ പോ​കാ​നി​ട​മി​ല്ലാ​തെ ജീ​വി​ത​ത്തി​നു​മു​ന്നി​ൽ പ​ക​ച്ചു നി​ന്ന ഈ ​കു​ടും​ബ​ത്തെ താ​ൽ​ക്കാ​ലി​ക​മാ​യി എ​ച്ച്എ​ൻ​എ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ച അ​ധി​കൃ​ത​ർ​ക്ക് പോ​ലും ഭാ​വി പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു വ്യ​ക്ത​ത​യി​ല്ലാ​യി​രു​ന്നു.

ദാ​മു മാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മേ​വെ​ള്ളൂ​ർ നാ​ട്ടു​കൂ​ട്ടം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ​റ് കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യ അ​വ​സ്ഥ മാ​ധ്യ​മ​ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ൾ യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ന്‍റെ അ​ഭി​മാ​ന​മാ​യ ഇ​പ്സ്വി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ​ഹാ​യ ഹ​സ്തം നീ​ട്ടു​ക​യാ​യി​രു​ന്നു.

ജോ​ജോ തോ​മ​സ് പ്ര​സി​ഡ​ന്‍റാ​യും ജെ​യി​ൻ കു​ര്യാ​ക്കോ​സ് സെ​ക്ര​ട്ട​റി​യാ​യു​മു​ള്ള ഇ​പ്സ്വി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ഇ​തി​നു​മു​ൻ​പും യു​ക്മ​യു​ടെ ചേ​ർ​ന്നും അ​ല്ലാ​തെ​യും നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്.

മേ​വെ​ള്ളൂ​രി​ൽ വ​ച്ചു ന​ട​ന്ന താ​ക്കോ​ൽ ദാ​ന ച​ട​ങ്ങി​ൽ കേ​ര​ള വൈ​ദ്യു​തി​മ​ന്ത്രി എം.​എം. മ​ണി, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, സി.​കെ. ആ​ശ എം​എ​ൽ​എ, മേ​വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ൾ, നാ​ട്ടു​കൂ​ട്ടം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ​റ് അം​ഗ​ങ്ങ​ൾ, ഇ​പ്സ്വി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​പ്സ്വി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​വ​രു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ വേ​ള​യി​ൽ യു​ക്മ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​റു​ഗീ​സി​നെ അ​റി​യി​ച്ചു ത​ങ്ങ​ളു​ടെ ഈ ​ഉ​ദ്യ​മ​വും പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​നഃ​സൃ​ഷ്ടി​ക്കാ​യി യു​ക്മ​യു​ടെ വാ​ഗ്ദാ​ന​മാ​യ യു​ക്മ സ്നേ​ഹ​ക്കൂ​ട് പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്സ്വി​ച് മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ വി​വി​ധ​ങ്ങ​ളാ​യ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മാ​നി​ച്ചു കൊ​ണ്ട് യു​ക്മ ക​ഴി​ഞ്ഞ ഫാ​മി​ലി​ഫെ​സ്റ്റി​ൽ വ​ച്ച് ഗോ​ൾ​ഡ​ൻ ഗ്യാ​ല​ക്സി അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. താ​ക്കോ​ൽ കൈ​മാ​റ്റം ന​ട​ന്ന ഫെ​ബ്രു​വ​രി 10 ന് ​ഇ​പ്സ്വി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​വ​രു​ടെ ഉ​ദ്യ​മം സാ​ക്ഷാ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.