ബേ​ബി​ക്കു​ട്ടി ജോ​സ​ഫി​ന്‍റെ യൂ​റോ​പ്യ​ൻ യാ​ത്ര; ഫാ. ​പ്ര​ശാ​ന്ത് ഐ​എം​എ​സ് പ്ര​കാ​ശ​നം ചെ​യ്തു
Tuesday, February 12, 2019 10:25 PM IST
വി​യ​ന്ന: ആ​ല​പ്പു​ഴ​യി​ലെ കാ​വാ​ല​മെ​ന്ന ഗ്രാ​മ​ത്തി​ൽ നി​ന്നും മ​ക്ക​ളെ കാ​ണാ​നാ​യി യൂ​റോ​പ്പി​ലേ​ക്ക് വി​മാ​ന​മി​റ​ങ്ങി​യ കു​ട്ട​നാ​ട്ടു​കാ​രി വീ​ട്ട​മ്മ യൂ​റോ​പ്പി​ന്‍റെ മ​നോ​ഹാ​രി​ത ക​ണ്ട​പ്പോ​ൾ സ​ത്യ​ത്തി​ൽ അ​വ​ർ​ക്ക് ത​ന്‍റെ ക​ണ്ണു​ക​ളെ വി​ശ്വ​സി​ക്കാ​നാ​യി​ല്ല. മ​ക്ക​ളി​ൽ നി​ന്നും പ​റ​ഞ്ഞു കേ​ട്ട യൂ​റോ​പ്പ് എ​ന്ന സ്വ​പ്നം നേ​രി​ൽ കാ​ണു​ക ബേ​ബി​ക്കു​ട്ടി​യു​ടെ വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു.

യൂ​റോ​പ്പി​ലെ ജ​ന​ങ്ങ​ളു​ടെ പ​ര​സ്പ​ര ആ​ദ​ര​വോ​ടെ​യു​ള്ള പെ​രു​മാ​റ്റ​വും, ഉ​റു​ന്പും കൂ​ട്ടം യാ​ത്ര ചെ​യ്യു​ന്ന​പോ​ലെ ശാ​ന്ത​മാ​യ ന​ഗ​ര​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​വും, അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള തൊ​ഴി​ൽ ജീ​വി​ത​വും നേ​രി​ൽ ക​ണ്ട​പ്പോ​ൾ ബേ​ബി​ക്കു​ട്ടി ജോ​സ​ഫ് എ​ന്ന സാ​ധാ​ര​ണ കു​ട്ട​നാ​ട്ടു​കാ​രി വീ​ട്ട​മ്മ ഒ​ന്ന് തീ​രു​മാ​നി​ച്ചു. ഇ​തെ​ല്ലാം ഒ​ന്ന് കു​റി​ക്ക​ണം. അ​ങ്ങ​നെ അ​വ​ർ ത​ന്‍റെ കാ​ഴ്ച​ക​ളെ​ല്ലാം പേ​പ്പ​റി​ൽ കു​ത്തി​ക്കു​റി​ച്ചു.

മ​ക്ക​ളോ​ടൊ​ത്തു​ള്ള യൂ​റോ​പ്യ​ൻ ജീ​വി​ത​ത്തി​ന് ശേ​ഷം ബേ​ബി​ക്കു​ട്ടി ത​ന്‍റെ കു​റി​പ്പു​ക​ൾ ഒ​രു പു​സ്ത​ക​മാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ചു. ഞാ​ൻ ക​ണ്ട ഓ​സ്ട്രി​യ എ​ന്ന പു​സ്ത​ക​ത്തെ സു​ഹൃ​ത്തു​ക്ക​ൾ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച​പ്പോ​ൾ ത​ന്‍റെ ര​ണ്ടാ​മ​ത്തെ യാ​ത്ര​യും പു​സ്ത​ക​മാ​ക്കി മാ​റ്റി. ബേ​ബി​ക്കു​ട്ടി​യു​ടെ ര​ണ്ടാ​മ​ത്തെ പു​സ്ത​ക​ത്തി​ന്‍റെ പേ​ര് യാ​ത്ര​ക​ളും നേ​ർ​ക്കാ​ഴ്ച​യി​ലെ സൗ​ന്ദ​ര്യ​വും ആ​സ്വാ​ദ​ന​വും’ എ​ന്നാ​ണ് .

ആ​ല​പ്പു​ഴ ഐ​എം​എ​സ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​പ്ര​ശാ​ന്ത് ഐ​എം​എ​സ് പ്ര​കാ​ശ​നം ചെ​യ്തു. യോ​ഗ​ത്തി​ൽ സാ​ഹി​ത്യ നി​രൂ​പ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​ത്തോ​ട് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. സി. ​മു​ര​ളി സ്വാ​ഗ​ത​വും നാ​ൻ​സി സ​ഖ​റി​യാ​സ് കൃ​ത​ജ്ഞ​ത അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ബേ​ബി​ക്കു​ട്ടി ജോ​സ​ഫ് ത​ന്‍റെ യൂ​റോ​പ്യ​ൻ യാ​ത്രാ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ചു.

ആ​ല​പ്പു​ഴ തു​റ​വൂ​ർ പ​ള്ളി​ത്തോ​ട് അ​റു​കു​ല​ശേ​രി മ​ർ​ഗ​രെ​റ്റ​യു​ടെ​യും ജോ​സ​ഫ് മാ​നു​വ​ലി​ന്‍റെ​യും മ​ക​ളാ​ണ് ബേ​ബി​ക്കു​ട്ടി ജോ​സ​ഫ്. കാ​വാ​ലം ലി​സ്യൂ​വി​ൽ പ​രേ​ത​നാ​യ ക​രി​യം​പ​ള്ളി കൊ​ച്ചു​പു​ര​യ്ക്ക​ൽ ജോ​സ​ഫ് കു​ഞ്ച​റി​യ​യാ​ണ് ബേ​ബി​ക്കു​ട്ടി​യു​ടെ ഭ​ർ​ത്താ​വ്. മ​ക്ക​ൾ: നാ​ൻ​സി സ​ക്ക​റി​യ കൊ​ട്ടാ​രം (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), സ്റ്റാ​ൻ​ലി ജോ​സ​ഫ് ക​രി​യം​പ​ള്ളി (വി​യ​ന്ന), മാ​ർ​ഗ​ര​റ്റ് ജോ​സ​ഫ് ച​ങ്ങം​ക​രി (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), മേ​രി ആ​ഗ്ന​സ് കൈ​ൻ​സ് (വി​യ​ന്ന), ഷി​ബു ജോ​സ​ഫ് (വി​യ​ന്ന), സാ​ബു ജോ​സ​ഫ് (വി​യ​ന്ന), സ​ണ്ണി ജോ​സ​ഫ് (വി​യ​ന്ന), ഡാ​ർ​ലി റ്റെ​സി ജോ​സ​ഫ് (വി​യ​ന്ന), ബി​ജു ജോ​സ​ഫ് (വി​യ​ന്ന), ഷാ​ല​റ്റ് സാ​പോ​ടോ​ക്കി (വി​യ​ന്ന), പേ​ഴ്സി ( ജൂ​ലി ) ജോ​സ​ഫ് (കാ​വാ​ലം).

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ