കു​ഞ്ഞു​ങ്ങ​ളെ അ​ൾ​ത്താ​ര​യോ​ട് ചേ​ർ​ത്ത് വ​ള​ർ​ത്ത​പ്പെ​ട​ണം: ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്
Tuesday, February 12, 2019 10:21 PM IST
ഡ​ബ്ലി​ൻ: അ​ൾ​ത്താ​ര​യോ​ട് ചേ​ർ​ത്തു വ​ള​ർ​ത്തു​ന്ന കു​ഞ്ഞു​ങ്ങ​ളെ​പ​റ്റി മാ​താ​പി​താ​ക്ക​ൾ​ക്ക് ദുഃ​ഖി​ക്കേ​ണ്ടി വ​രി​ല്ലെ​ന്ന് ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് പ​റ​ഞ്ഞു. ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലെ ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്പ്.

വി​ശ്വാ​സ പ​രി​ശീ​ല​നം കു​ടും​ബ​ങ്ങ​ളി​ൽ ആ​രം​ഭി​ക്ക​ണം, ലി​റ്റ​ർ​ജി​യാ​ണ് ഏ​റ്റ​വും വ​ലി​യ കാ​റ്റി​ക്കി​സം. ദൈ​വ​തി​രു​മു​ൻ​പി​ൽ മു​ട്ടു കു​ത്തു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ കു​ട്ടി​ക​ളി​ലാ​ണ് ദൈ​വ​വി​ളി കാ​ണ​പ്പെ​ടു​ന്ന​ത്. ശ​ക്ത​മാ​യ ദൈ​വ​വി​ശ്വാ​സ​വും സ​ഭാ സ്നേ​ഹ​വും ഉ​ള്ള അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ൽ​നി​ന്ന് ധാ​രാ​ളം ദൈ​വ​വി​ളി ഉ​ണ്ടാ​കു​മെ​ന്ന് ബി​ഷ​പ്പ് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

അ​ൽ​മാ​യ​രു​ടെ സ​ഭാ സേ​വ​ന​വും ഒ​രു ദൈ​വ​വി​ളി​യാ​ണ്. സ​ഭാ സേ​വ​ന​ത്തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യം അ​ല്ല, മ​റി​ച്ച് ദൈ​വേ​ഷ്ട​വും സ​മൂ​ഹ​ന·​യു​മാ​ണ് സം​ര​ക്ഷി​ക്കേ​ണ്ട​ത് ബി​ഷ​പ്പ് പു​തി​യ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മു​ഖ​പ​ത്ര​മാ​യ ഹെ​സ​ദി​ന്‍റെ പു​തി​യ ല​ക്കം എ​ഡി​റ്റ​ർ മ​ജു പേ​ക്ക​നി​ൽ നി​ന്ന് സ്വീ​ക​രി​ച്ച ബി​ഷ​പ്പ് മു​ൻ സോ​ണ​ൽ ക​മ്മ​റ്റി ട്ര​സ്റ്റി സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ചാ​ക്കാ​ല​യ്ക്ക​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. മ​നോ​ഹ​ര​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ന്യൂ​സ് ലെ​റ്റ​ർ എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്യും.

ഡ​ബ്ലി​നി​ലെ ഒ​ൻ​പ​ത് കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലെ ക​മ്മ​റ്റി അം​ഗ​ങ്ങ​ളും കാ​റ്റി​ക്കി​സം ഹെ​ഡ്മാ​സ്റ്റ​ർ​മാ​രും ഡ​ബ്ലി​നി​ലെ സീ​റോ മ​ല​ബാ​ർ ചാ​പ്ലി​ൻ​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്