ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ആ​ദ്യ അ​ഞ്ച് രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്പി​ൽ
Monday, February 11, 2019 11:37 PM IST
വി​യ​ന്ന: ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ യൂ​റോ​പ്പി​ലെ രാ​ജ്യ​ങ്ങ​ൾ മു​ന്നി​ൽ. ഗ്ലോ​ബ​ൽ ഫി​നാ​ൻ​സ് ന​ട​ത്തി​യ പ​ഠ​നം അ​നു​സ​രി​ച്ചു പു​റ​ത്ത് വി​ട്ട പ​ട്ടി​ക​യി​ലാ​ണ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ആ​ദ്യ​ത്തെ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളും അ​ല​ങ്ക​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സു​ര​ക്ഷി​ത​രാ​ജ്യ​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ 20 സ്ഥാ​ന​ങ്ങ​ൾ നോ​ക്കി​യാ​ൽ 16 എ​ണ്ണ​വും യൂ​റോ​പ്പി​ലെ രാ​ജ്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ഐ​സ്ല​ൻ​ഡാ​ണ് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ഫി​ൻ​ല​ൻ​ഡ്, പോ​ർ​ച്ചു​ഗ​ൽ, ഓ​സ്ട്രി​യ എ​ന്നി​വ​യാ​ണ് യ​ഥാ​ക്ര​മം ര​ണ്ടും, മൂ​ന്നും, നാ​ലും, അ​ഞ്ചും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ രാ​ജ്യ​ങ്ങ​ൾ. അ​തേ​സ​മ​യം വി​ശ​ക​ല​ന ഡാ​റ്റ ല​ഭ്യ​മ​ല്ലാ​ത്ത സി​റി​യ, ഇ​റാ​ഖ്, അ​ഫ്ഗാ​നി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ലോ​ക​ത്തെ 194 അം​ഗീ​കൃ​ത രാ​ജ്യ​ങ്ങ​ളി​ൽ 128 എ​ണ്ണം പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ട്ടു​ണ്ട്.

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ, കു​റ്റ​കൃ​ത്യ​ങ്ങ​ൾ, യു​ദ്ധം, സ​മാ​ധാ​നം, വ്യ​ക്തി​പ​ര​മാ​യ സു​ര​ക്ഷ എ​ന്നീ ഘ​ട​ക​ങ്ങ​ളു​ടെ​തോ​ത് അ​നു​സ​രി​ച്ചാ​ണ് അ​മേ​രി​ക്ക​ൻ മാ​സി​ക റാ​ങ്കിം​ഗ് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വേ​ൾ​ഡ് എ​ക​ണോ​മി​ക് ഫോ​റം, സ​മാ​ധാ​ന​ത്തി​നു​ള്ള ഗ്ലോ​ബ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

നോ​ർ​വേ (6) ഖ​ത്ത​ർ (7) സി​ങ്ക​പ്പൂ​ർ (8) ഡെ​ൻ​മാ​ർ​ക്ക് (9) ന്യൂ​സി​ല​ൻ​ഡ് (10) എ​ന്നി​വ​യാ​ണ് ആ​ദ്യ പ​ത്തി​ൽ ഇ​ടം പി​ടി​ച്ച രാ​ജ്യ​ങ്ങ​ൾ. പ​ട്ടി​ക​യി​ൽ ജ​ർ​മ്മ​നി ഇ​രു​പ​താം സ്ഥാ​ന​ത്തും അ​മേ​രി​ക്ക അ​റു​പ​ത്തി​യ​ഞ്ചാം സ്ഥാ​ന​ത്തും, യു​കെ മു​പ്പ​ത്തി​യെ​ട്ടാം സ്ഥാ​ന​ത്തും ഇ​ന്ത്യ നൂ​റ്റി​യാ​റാം സ്ഥാ​ന​ത്തു​മാ​ണ്. അ​തേ​സ​മ​യം ട​ർ​ക്കി​യും (107), റ​ഷ്യ​യും (108), ഉ​ക്രെ​യ്നും (116) ഇ​ന്ത്യ​യ്ക്ക് പി​റ​കി​ലാ​ണ്. ഫി​ലി​പ്പീ​ൻ​സ് (128), യെ​മെ​ൻ (127), ഗ്വാ​ട്ടി​മാ​ല (126) എ​ന്നി​വി​ട​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി