ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ആദ്യ സെനറ്റ് റിയാൽട്ടോ സെന്റ് തോമസ് പാസ്റ്റർ സെന്ററിൽ നടന്നു. ഫെബ്രുവരി 9 നു രാവിലെ പത്തിന് വി. കുർബാനയോടെ ആരംഭിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് നിർവഹിച്ചു.
യുവജനങ്ങൾ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും കാലഘട്ടത്തിന്റെ ധാർമ്മിക സൂചികകളുമാണെന്ന് ബിഷപ്പ് പറഞ്ഞു. വിശ്വാസമാകുന്ന നല്ല അടിത്തറയിൽ പണിയപ്പെട്ടാൽ എല്ലാ ജീവിത പ്രതിസന്ധികളേയും അഭിമുഖീകരിക്കാൻ സാധിക്കുമെന്നും സൗഖ്യദായകനായ പരിശുദ്ധാത്മാവിനെ ജീവിതത്തിൽനിന്ന് വിട്ടുപോകാൻ അനുവദിക്കരുതെന്നും, ഈ ജീവിതം തിരഞ്ഞെടുത്തതിൽ നമ്മുക്ക് പങ്കില്ല, പക്ഷെ എങ്ങനെ ജീവിക്കണമെന്ന് നമ്മുക്ക് തീരുമാനിക്കാമെന്ന് പിതാവ് യുവജനങ്ങളോട് പറഞ്ഞു.
യോഗത്തിൽ എസ്എംവൈഎമ്മിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി കെവിൻ ജോസിനേയും (സോർഡ്സ്) ജനറൽ സെക്രട്ടറിയായി ജെമിൻ ജോസഫിനേയും (ലൂക്കൻ), ട്രഷററായി ജെഫ് കൊട്ടാരത്തേയും (താല) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി വൈസ് പ്രസിഡന്റ് സിബിൽ റോസ് സാബു (ഫിബിസ്ബോറോ), സെക്രട്ടറി മീനു ജോർജ്ജ് (സോർഡ് സ്) ഡപ്യൂട്ടി പ്രസിഡന്റ് അനുപ തോംസണ്‍ (ബ്രേ), ജോയിൻ സെക്രട്ടറി ദിവ്യ സണ്ണി (ബ്രേ), ഓർഗനൈസർ ഐറിൻ സെബാസ്റ്റ്യൻ (ബ്ലാഞ്ചർസ് ടൗണ്‍), കൗണ്‍സിലേഴ്സ് ജെസ് ലിൻ ജോയ് (ബ്ലാക് റോക്ക്), ക്രിസ്റ്റി പയസ് (ഇഞ്ചിക്കോർ), ജെഫ്രിൻ ജോണ്‍ (ലൂക്കൻ) എന്നിവരെയും തെരഞ്ഞെടുത്തു.
ഡബ്ലിനിലെ ഒൻപത് കുർബാന സെന്ററുകളിളെ എസ്എംവൈഎം എക്സിക്യൂട്ടീവ് മെന്പേഴ്സും, ആനിമേറ്റേഴ്സും ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലി·ാരായ റവ. ഡോ ക്ലമന്റ് പാടത്തിപറന്പിലും, ഫാ. റോയ് വട്ടക്കാട്ടും യോഗത്തിൽ പങ്കെടുത്തു. എസ്എംവൈഎം ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത്, ആനിമേറ്റേഴ്സായ ജയൻ മുകളേൽ, ശ്രീമതി ലിജി ലിജോ, സോണൽ സെക്രട്ടറി സീജോ കാച്ചപ്പള്ളി, ട്രസ്റ്റിമാരായ റ്റിബി മാത്യു, ജോബി ജോണ്‍ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്