ദാ​സ​റ​ഹ​ള്ളി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ സ​മാ​പി​ച്ചു
Monday, February 11, 2019 10:36 PM IST
ബം​ഗ​ളൂ​രു: ദാ​സ​റ​ഹ​ള്ളി സെ​ൻ​റ് ജോ​സ​ഫ് ആ​ൻ​ഡ് ക്ലാ​ര​റ്റ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ സ​മാ​പി​ച്ചു. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യി​രു​ന്ന രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. 8.30ന് ​വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ. വൈ​കു​ന്നേ​രം മൂ​ന്നി​ന് ദേ​വാ​ല​യ​ത്തി​ൽ അ​ന്പെ​ടു​ക്ക​ൽ. നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​യി​ൽ ഫാ. ​ജോ​സ്മോ​ൻ ജോ​ണ്‍ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. 6.30ന് ​വി​ശു​ദ്ധ​ൻ​റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ച് ന​ട​ന്ന ആ​ഘോ​ഷ​മാ​യ മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, സ​മാ​പ​നാ​ശീ​ർ​വാ​ദം എ​ന്നി​വ​യ്ക്ക് ഫാ. ​മ​നോ​ജ് ക​ണ്ട​ത്തി​ക്ക​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​സ​ഫ് മാ​ധ​വ​ത്ത് സി​എം​എ​ഫ്, സ​ഹ​വി​കാ​രി ഫാ. ​മാ​ത്യു മു​ത്തേ​ടം, തി​രു​നാ​ൾ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​മോ​ൻ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.