നാറ്റോ ഉച്ചകോടിക്ക് ലണ്ടൻ വേദിയാകും
Friday, February 8, 2019 10:37 PM IST
ലണ്ടൻ: ഡിസംബറിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് ലണ്ടൻ വേദിയാകും. അംഗരാജ്യങ്ങൾക്കിടയിൽ വിവിധ വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ചേരുന്ന ഉച്ചകോടിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

നേരത്തേ ജൂലൈയിൽ, ആസ്ഥാനമായ ബ്രസൽസിൽ ചേർന്ന സമ്മേളനത്തിൽ സഖ്യത്തിെന്‍റെ പ്രതിരോധ ഫണ്ടിലേക്ക് ജർമനിയുൾപ്പെടെയുള്ള രാജ്യങ്ങൾ നൽകുന്ന വിഹിതത്തിൽ കുറവുവന്നതായി ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. അംഗരാജ്യങ്ങൾക്ക് റഷ്യയോട് വിധേയത്വം കൂടിവരുന്നതായും അന്ന് അമേരിക്ക ആരോപിച്ചിരുന്നു.

നാറ്റോയുടെ പ്രശ്നങ്ങൾ ചർച്ചക്ക് വയ്ക്കാൻ പറ്റിയ അവസരമാണ് ലണ്ടൻ സമ്മേളനമെന്ന് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. നാറ്റോയുടെ ആദ്യ ആസ്ഥാനം സ്ഥിതി ചെയ്തിരുന്നത് ലണ്ടനിലായിരുന്നു. നാറ്റോയുടെ 12 സ്ഥാപക രാജ്യങ്ങളിൽ ഒന്നായ ബ്രിട്ടന് സഖ്യരാജ്യങ്ങളിൽ അനിഷേധ്യ സ്ഥാനമാണുള്ളതെന്നും ജെൻസ് സ്റ്റോൾട്ടൻബർഗ് ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ