നജഫ്‌ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 13 ന്
Friday, February 8, 2019 9:31 PM IST
ന്യൂഡൽഹി: നജഫ്‌ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തിക പൊങ്കാല ഫെബ്രുവരി 13ന് (ബുധൻ) നടക്കും.

രാവിലെ 5.30-ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി നിഖിൽ പ്രകാശിന്‍റെ കാർമികത്വത്തിൽ രാവിലെ 8:30-ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും.

പുതുതായി നിർമിക്കുന്ന ക്ഷേത്ര സമുച്ചയത്തിലെ ശ്രീകോവിലിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠാ കർമം മാർച്ച് 21 (വ്യാഴം) രാവിലെ 5.30-ന് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസൻ ഭട്ടത്തിരിപ്പാട് നിർവഹിക്കും. തുടർന്ന് ഉപദേവതമാരുടെ പ്രതിഷ്‌ഠയും നടക്കും. 22, 23 തീയതികളിൽ പ്രതിഷ്‌ഠയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ നടക്കും. മാർച്ച് 24ന് (ഞായർ) രാവിലെ 9 ന് വർഷം തോറും നടത്തിവരുന്ന വലിയ പൊങ്കാലയും നടക്കും.

വിവരങ്ങൾക്ക്: സി. കൃഷ്‌ണകുമാർ (ജനറൽ സെക്രട്ടറി) 8800552070, പി.ആർ. പ്രേമചന്ദ്രൻ (പ്രസിഡന്‍റ്) 9891302376.

റിപ്പോർട്ട്: പി.എൻ. ഷാജി