ബ്രെക്സിറ്റ് : ഫ്രാൻസും ജർമനിയും കരാറിലേക്ക്
Monday, January 21, 2019 9:46 PM IST
ബർലിൻ: കരാറില്ലാത്ത ബ്രെക്സിറ്റിന് സാധ്യത ശക്തമായ സാഹചര്യത്തിൽ ജർമനിയും ഫ്രാൻസും തമ്മിൽ പുതിയ ഉടന്പടി തയാറായി. ഇരു രാജ്യങ്ങളും തത്വത്തിൽ അംഗീകരിച്ച കരാർ ചൊവ്വാഴ്ച ഒപ്പുവയ്ക്കും.

മേഖലയിൽ ശക്തമാകുന്ന തീവ്ര വലതുപക്ഷ വാദത്തെയും അതു കാരണമുള്ള തീവ്ര ദേശീയതയെയും ചെറുക്കുന്നതും ഉടന്പടിയുടെ ലക്ഷ്യമാണ്.

ഫ്രാങ്കോ - ജർമൻ സാന്പത്തിക മേഖല വഴി സാന്പത്തിക സഹകരണം ശക്തമാക്കുക എന്നത് ഉടന്പടിയിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ്. യൂറോപ്പിന്‍റെ സൈനിക ശേഷി വർധിപ്പിക്കുക, പ്രതിരോധത്തിലെ വിടവുകൾ അടയ്ക്കാൻ സംയുക്ത നിക്ഷേപം നടത്തുക, യൂറോപ്യൻ യൂണിയന്‍റെയും നാറ്റോയുടെ കരുത്ത് വർധിപ്പിക്കുക എന്നീ പ്രതിരോധ ലക്ഷ്യങ്ങളും പുതിയ കരാറിൽ ഉൾപ്പെടും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ