കേരള റീ ബിൽഡ് എക്സെലൻസി അവാർഡ്
Monday, January 21, 2019 6:34 PM IST
ഡബ്ലിൻ: ഡബ്ലിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ദിര ഗാന്ധി സ്റ്റഡി സെന്‍ററും ഒഐസി സി അയർലൻഡിന്‍റേയും നേതൃത്വത്തിൽ "കേരള റീ ബിൽഡ് 2009' എന്ന പേരിൽ എക്സെലൻസി അവാർഡ് നൽകുന്നു.

കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തെ അതിജീവിക്കാൻ പുനരുദ്ധാരണത്തിനു നേതൃത്വം നൽകുന്ന വ്യക്തികളിൽ നിന്നും ജനപ്രതിനിധികളിൽനിന്നും ഏറ്റം മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന വ്യക്തിക്ക് ആണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. അവാർഡ് കമ്മിറ്റിയുടെ ചെയര്മാൻ ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ ജോർജ് കള്ളിവയലിൽ ആണ്. അനീഷ് കെ ജോയി, സാബു.വി.ജെ എന്നിവർ അംഗങ്ങളാണ്. അവാർഡ് ജേതാവിനു ഡബ്ലിനിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും.

ദ്രോഗ്‌ഹെഡായിൽ ചേർന്ന യോഗത്തിൽ പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീഷ് കെ. ജോയ് സ്വാഗതവും വൈസ് പ്രസിഡന്‍റ് വിനോയ് പനച്ചിക്കൽ നന്ദിയും പറഞ്ഞു. നേതാക്കളായ എമി സെബാസ്റ്റ്യൻ, ജോർജ് വര്ഗീസ്, ജിജോ കുര്യൻ, പ്രിൻസ് ജോസഫ്, ജിബിൻ എബ്രഹാം, എൽദോ സി ചെമ്മനം, ഷാജി പി. ജോൺ, ഷിജു ശാസ്താൻകുന്നേൽ, മാത്യു വര്ഗീസ് , മനോജ് മെഴുവേലി, പ്രേംജി ആർ. സോമൻ, സാബു ഐസക് , ജോജി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.