ഫി​ലി​പ് രാ​ജ​കു​മാ​ര​ൻ ഓ​ടി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ര​ണ്ടു ​സ്ത്രീ​ക​ൾ​ ആ​ശു​പ​ത്രി​യി​ൽ
Friday, January 18, 2019 10:38 PM IST
ല​ണ്ട​ൻ: എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ഭ​ർ​ത്താ​വും എ​ഡി​ൻ​ബ​റോ​യി​ലെ ഡ്യൂ​ക്കു​മാ​യ ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ൻ ഓ​ടി​ച്ച എസ്‌യുവി മ​റ്റൊ​രു കാ​റി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ചെ​റു​കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു സ്ത്രീ​ക​ൾ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

97 വ​യ​സു​ള്ള രാ​ജ​കു​മാ​ര​ൻ ലാ​ൻ​ഡ് റോ​വ​റാ​ണ് ഓ​ടി​ച്ചി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നു പ​രു​ക്കി​ല്ലെ​ങ്കി​ലും വ​ല്ലാ​തെ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്ന് കൊ​ട്ടാ​രം വൃ​ത്ത​ങ്ങ​ൾ.

സ​ന്ദ്രിം​ഗ്ഹാ​മി​ലെ എ 149 ​ൽ ക്വീ​ൻ എ​ലി​സ​ബെ​ത്ത് റോ​ഡി​ൽ വ​ച്ചു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മ​ണി​യോ​ടെ​യി​രു​ന്നു അ​പ​ക​ടം. സ്ത്രീ​ക​ൾ​ക്കേ​റ്റ പ​രു​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ. ലാ​ൻ​ഡ് റോ​വ​റി​ലു​ണ്ടാ​യി​രു​ന്ന രാ​ജ​കു​മാ​ര​ന്‍റെ അം​ഗ​ര​ക്ഷ​ക​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല.

രാ​ജ​കു​മാ​ര​നെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റെ​യും ബ്രീ​ത്ത് അ​ന​ലൈ​സിം​ഗ് സ്റ്റൈി​ന് വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ഫ​ലം നെ​ഗ​റ്റീ​വാ​ണ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബ്രി​ട്ട​നി​ൽ എ​ഴു​പ​തു വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള ടെ​സ്റ്റി​ന് വി​ധേ​യ​മാ​യി ലൈ​സ​ൻ​സ് നേ​ടി​യ രാ​ജ​കു​മാ​ര​ന് വാ​ഹ​നം ഓ​ടി​യ്ക്കാ​നു​ള്ള അ​നു​മ​തി​യു​ണ്ട്. ഓ​രോ മൂ​ന്നു​കൊ​ല്ല​ത്തി​ലു​മാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ ലൈ​സ​സ​ൻ​സ് പു​തു​ക്ക​ൽ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ