ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കലോത്സവം 2019ന്റെ മേഖലാതല മത്സരങ്ങൾ കാനിംഗ് റോഡ് കേരളാ സ്കൂളിലും ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലും വികാസ് പുരി കേരളാ സ്കൂളിലും ജനുവരി 19 ഞായറാഴ്ച രാവിലെ 9.30ന് തുടക്കമാകും.
കാനിംഗ് റോഡ് കേരളാ സ്കൂളിൽ നടക്കുന്ന ഈസ്റ്റ് സോണ്‍ മത്സരങ്ങളിൽ ദിൽഷാദ് കോളനി, മയൂർ വിഹാർ ഫേസ്1, മയൂർ വിഹാർ ഫേസ്2, മയൂർ വിഹാർ ഫേസ്3, വസുന്ധരാ എൻക്ലേവ്, ബദർപ്പൂർ, ജസോല, ശ്രീനിവാസ്പുരി എന്നീ ഡിഎംഎ ഏരിയകൾ പങ്കെടുക്കും. വിശിഷ്ടാതിഥികളായി കേരളാ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ബാബു പണിക്കർ, സെക്രട്ടറി പി.കെ. രവീന്ദ്രനാഥൻ, പ്രിൻസിപ്പാൾ കെ.ജി. ഹരികുമാർ, ഡോ. നിഷാ റാണി എന്നിവരും ഡിഎംഎ. പ്രസിഡന്റ് സി.എ. നായർ, വൈസ് പ്രസിഡന്റ് സി. കേശവൻ കുട്ടി, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ പി.എൻ. ഷാജി, ഈസ്റ്റ് സോണ്‍ കണ്‍വീനർ വി.കെ. ചന്ദ്രൻ തുടങ്ങിയവരും സംസാരിക്കും.
ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന സൗത്ത് സെൻട്രൽ മത്സരങ്ങളിൽ മെഹ്റോളി, ആർകെ പുരം, വിനയ് നഗർകിദ്വായി നഗർ, ലാജ്പത് നഗർ, അംബേദ്കർ പുഷപ് വിഹാർ, കാൽകാജി, കരോൾ ബാഗ്കൊണാട്ട് പ്ലേസ്, സംഗം വിഹാർ, സൗത്ത് നികേതൻ എന്നീ ഏരിയകൾ പങ്കെടുക്കും. വിശിഷ്ടാതിഥികളായി ഡിഡിഎ. ലാൻഡ്സ് കമ്മിഷണർ സുബു റഹ്മാൻ, ഡൽഹി യൂണിവേഴ്സിറ്റി അസ്സോസിയേറ്റ് പ്രൊഫസർ (മ്യൂസിക്) ബിന്ദു ചന്ദ്രൻ, കലാനിധി ശിവരാജൻ എന്നിവരും കലോത്സവം കണ്‍വീനറും ഡിഎംഎ. വൈസ് പ്രസിഡന്റുമായ വിനോദിനി ഹരിദാസ്, ട്രഷറർ സി.ബി. മോഹനൻ, ജോയിന്റ് ട്രഷറർ കെ.ജെ. ടോണി, കലോത്സവം ജോയിന്റ് കണ്‍വീനർമാരായ എ. മുരളീധരൻ, ഒ. ഷാജികുമാർ, സൗത്ത്സെൻട്രൽ സോണ്‍ കണ്‍വീനർ പി.ആർ. നായർ തുടങ്ങിയവരും പ്രസംഗിക്കും.
വികാസ് പുരി കേരളാ സ്കൂളിൽ നടക്കുന്ന വെസ്റ്റ് സോണ്‍ മത്സരങ്ങളിൽ ദ്വാരക, ജനക് പുരി, മോത്തിനഗർ, രജൗരി ഗാർഡൻ, പശ്ചിമ വിഹാർ, വികാസ് പുരിഹസ്ത്സാൽ, മഹിപാൽപൂർ, പട്ടേൽ നഗർ എന്നീ ഏരിയകൾ പങ്കെടുക്കും. വിശിഷ്ടാതിഥികളായി കലാശ്രീ കലാമണ്ഡലം രാധാ മാരാർ, വികാസ് പുരി കേരളാ സ്കൂൾ പ്രിൻസിപ്പാൾ ജയന്തി നായർ എന്നിവരും ഡിഎംഎ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, കലോത്സവം ജോയിന്റ് കണ്‍വീനർ അജികുമാർ മേടയിൽ, വെസ്റ്റ് സോണ്‍ കണ്‍വീനർ കെ.ജി.രാഘുനാഥൻ നായർ തുടങ്ങിയവരും സംസാരിക്കും. ജനുവരി 26നും 27നും വികാസ് പുരി കേരളാ സ്കൂളിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 26195511, 9910439595
റിപ്പോർട്ട്: പി.എൻ. റെജി