ബി​സി​എം​സി​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി; ച​രി​ത്ര​നാ​ഴി​ക​ക്ക​ല്ലാ​യി പു​തി​യ തീം ​സോം​ഗ്
Thursday, January 17, 2019 10:51 PM IST
ബെ​ർ​മിം​ഗ്ഹാം: ബെ​ർ​മിം​ഗ്ഹാം സി​റ്റി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി (ബി​സി​എം​സി)​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ജ​നു​വ​രി 12 ശ​നി​യാ​ഴ്ച സോ​ളി​ഹ​ള്ളി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ഹോ​ബ്സ് മോ​ട്ട് ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ജോ​സ് അ​ധ്യ​ക്ഷം വ​ഹി​ച്ച ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത് സെ​ൻ ബെ​ന​ഡി​ക്ട് മി​ഷ​ൻ സാ​ൾ​ട്ലി ചാ​പ്ലി​ൻ റ​വ. ഫാ. ​ടെ​റി​ൻ മു​ല്ല​ക്ക​ര​യാ​ണ്. സെ​ക്ര​ട്ട​റി ബോ​ബ​ൻ സി​റി​യ​ക് സ്വാ​ഗ​ത​വും അ​ഭി​ലാ​ഷ് ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ബി​സി​എം​സി​യു​ടെ പോ​യ വ​ർ​ഷ​ത്തെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് ബോ​ബ​ൻ സി​റി​യ​ക്കും വാ​ർ​ഷി​ക സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ട് ജോ​യ് ജോ​ണും അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കി. ക​രോ​ൾ സോം​ഗോ​ടു​കൂ​ടി തു​ട​ങ്ങി​യ പ​രി​പാ​ടി​യി​ൽ സാ​ന്‍റാ​ക്ലോ​സ് ആ​ശം​സ​ക​ൾ ന​ൽ​കി​യും കേ​ക്ക് മു​റി​ച്ചും ക്രി​സ്മ​സി​ന്‍റെ ഓ​ർ​മ പു​തു​ക്കി. പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​കാ​ൻ അ​ഥി​തി​ക​ളാ​യി എ​ത്തി​യ മു​ൻ ജോ​ണ്‍ ലൂ​യി​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ഇ​പ്പോ​ഴ​ത്തെ വെ​സ്റ്റ് മി​ഡ്ലാ​ൻ​ഡ്സ് മേ​യ​റു​മാ​യ ആ​ൻ​ഡ്രൂ ജോ​ണ്‍ സ്ട്രീ​റ്റും സ​ട്ട​ണ്‍ കോ​ൾ​ഡ്ഫീ​ൽ​ഡ് കൗ​ണ്‍​സി​ല​റു​മാ​യ ഡോ. ​നി​തീ​ഷ് റാ​വ​ത്തും സ​ന്ദേ​ശം ന​ൽ​കി.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ര​ട്ടി മ​ധു​ര​വു​മാ​യ അ​ഭി​ലാ​ഷ് ജോ​സ് പ്ര​സി​ന്‍റാ​യു​ള്ള ബി​സി​എം​സി​യു​ടെ സ്വ​ന്തം തീം ​സോം​ഗ്, ക​മ്യൂ​ണി​റ്റി​ക്കു​വേ​ണ്ടി വെ​ൽ​ക്കം ഡാ​ൻ​സാ​യി സ​മ​ർ​പ്പി​ച്ചു. ബി​സി​എം​സി​യു​ടെ ട്ര​ഷ​റ​റാ​യ ജോ​യി ജോ​ണ്‍ ര​ച​ന​യും ജോ​ജി കോ​ട്ട​യം സം​ഗീ​ത​സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചു. പ്രി​യ ജോ​മോ​ൻ, ശ്രീ​കാ​ന്ത്, ജോ​ജി കോ​ട്ട​യം, ജോ​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ ആ​ലാ​പ​ന​വും ഒ​ത്തു​ചേ​ർ​ന്ന ഈ ​തീം സോം​ഗി​നു ചു​ക്കാ​ൻ പി​ടി​ച്ച​ത് ബി​സി​എം​സി​യു​ടെ ആ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ ജോ​മോ​ൻ ജോ​സ​ഫാ​ണ്. ഇ​തി​ന്‍റെ കോ​റി​യോ​ഗ്രാ​ഫി നി​ർ​വ​ഹി​ച്ച​ത് ബി​സി​എം​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി ബി​ജു, അ​നു​പ​മ സ​ന​ൽ, സെ​റി​ൻ ജോ​സ​ഫ്, ജോ​യ​ൽ വി​നോ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ബി​സി​എം​സി​യി​ലെ ത​ന്നെ എ​ഴു​പ​തി​ൽ​പ​രം ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും ഒ​രു​വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. നി​ര​വ​ധി ആ​ളു​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും പ​രി​ശീ​ല​ന​വും കൊ​ണ്ട് ഈ ​തീ സോം​ഗ് അ​വ​ത​ര​ണ നൃ​ത്ത​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച​തി​ന് മാ​റ്റു​കൂ​ട്ടി.

റി​പ്പോ​ർ​ട്ട്: ജോ​യ് ജോ​ണ്‍