ബ്രെ​ക്സി​റ്റ് നീ​ട്ടി വ​യ്ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ത​യാ​റാ​യേ​ക്കും
Tuesday, January 15, 2019 11:50 PM IST
ബ്ര​സ​ൽ​സ്: ബ്രെ​ക്സി​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ പ​രി​ധി ജൂ​ലൈ വ​രെ നീ​ട്ടി വ​യ്ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ സ​ന്ന​ദ്ധ​മാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. മു​ൻ ധാ​ര​ണ​നു​സ​രി​ച്ച് ഈ ​വ​ർ​ഷം മാ​ർ​ച്ച് 29നാ​ണ് ബ്രെ​ക്സി​റ്റ് പൂ​ർ​ത്തി​യാ​കേ​ണ്ട​ത്.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗീ​ക​രി​ച്ച ബ്രെ​ക്സി​റ്റ് പി​ൻ​മാ​റ്റ ക​രാ​ർ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ് ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളാ​ണ് സ​മ​യം നീ​ട്ടി​ക്കി​ട്ടു​ന്ന​തി​ലേ​ക്ക് സാ​ധ്യ​ത തു​റ​ന്നി​ടു​ന്ന​ത്.

ഇ​ത്ര​യും സാ​വ​കാ​ശം കി​ട്ടി​യാ​ൽ ക​രാ​റി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ നേ​ടി​യെ​ടു​ത്ത് സ്വ​ന്തം പാ​ർ​ട്ടി​യി​ലെ എം​പി​മാ​രെ​യ​ങ്കി​ലും അ​നു​ന​യി​പ്പി​ച്ച് ക​രാ​ർ പാ​സാ​ക്കി​യെ​ടു​ക്കാ​മെ​ന്നാ​ണ് തെ​രേ​സ​യു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ൽ ക​രാ​ർ നി​രാ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ തെ​രേ​സ​യു​ടെ രാ​ജി​ക്കു വ​രെ സ​മ്മ​ർ​ദം ശ​ക്ത​മാ​കാ​നാ​ണ് സാ​ധ്യ​ത.

ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി ത​ന്നെ സ​മ​യം നീ​ട്ടാ​ൻ അ​ഭ്യ​ർ​ഥി​ക്ക​ണ​മെ​ന്നാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ, ഇ​തി​നോ​ടും എം​പി​മാ​രു​ടെ പൊ​തു പി​ന്തു​ണ തെ​രേ​സ​യ്ക്കു ല​ഭി​ക്കു​മോ എ​ന്ന് ഉ​റ​പ്പി​ല്ല. കൂ​ടു​ത​ൽ മി​ക​ച്ച ക​രാ​ർ സാ​ധ്യ​മാ​യാ​ൽ ജൂ​ലൈ​ക്കു ശേ​ഷ​വും സ​മ​യം നീ​ട്ടാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഇ​പ്പോ​ൾ ത​യാ​റാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ