ബോ​ധ​വ​ൽ​ക​ര​ണം ഫ​ലം​ക​ണ്ടു; ട്രാ​ഫി​ക് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്
Tuesday, January 15, 2019 10:51 PM IST
ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ​യും എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ട്രാ​ഫി​ക് പോ​ലീ​സ് പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2018ൽ 83.9 ​ല​ക്ഷം കേ​സു​ക​ൾ മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 2017ൽ 1.1 ​കോ​ടി കേ​സു​ക​ളു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഈ ​കു​റ​വ്. 2017ൽ ​ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ​യി​ന​ത്തി​ൽ 112.4 കോ​ടി സ​മാ​ഹ​രി​ച്ച​പ്പോ​ൾ 2018ൽ ​അ​ത് 81.3 കോ​ടി​യാ​യി കു​റ​ഞ്ഞു.

ഹെ​ൽ​മ​റ്റി​ല്ലാ​തെ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ച​തി​ന് 16.5 ല​ക്ഷം കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​ന് 11.44 ല​ക്ഷ​വും സി​ഗ്ന​ൽ മ​റി​ക​ട​ന്ന​തി​ന് 6.4 ല​ക്ഷ​വും മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച​തി​ന് 53,092 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു.

സാ​ധാ​ര​ണ​ഗ​തി​യി​ൽ വ​ർ​ഷം തോ​റും ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണ് പ​തി​വ്. 2014ൽ 74 ​ല​ക്ഷ​മാ​യി​രു​ന്ന കേ​സു​ക​ൾ 2017 ആ​യ​പ്പോ​ഴേ​ക്കും 1.1 കോ​ടി എ​ത്തി​യി​രു​ന്നു. ഇ​ത്ത​വ​ണ എ​ണ്ണം കു​റ​യ്ക്കാ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​യാ​ണ് ട്രാ​ഫി​ക് പോ​ലീ​സ് ക​ണ​ക്കാ​ക്കു​ന്ന​ത്. ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തി​യ​തും ന​ഗ​ര​ത്തി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​തു​മാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​ത്ത​നെ കു​റ​യ്ക്കാ​ൻ സ​ഹാ​യി​ച്ച​ത്.