പോ​ള​ണ്ട് മേ​യ​ർ കു​ത്തേ​റ്റു മ​രി​ച്ചു
Tuesday, January 15, 2019 1:45 AM IST
ഡാ​ൻ​സ്ക് : ചാ​രി​റ്റി മേ​ള​യ്ക്കി​ടെ ക​ഴി​ഞ്ഞ​ദി​വ​സം കു​ത്തേ​റ്റ പോ​ള​ണ്ടി​ലെ ഡാ​ൻ​സ്ക് ന​ഗ​ര​സ​ഭാ ത​ല​വ​ൻ പാ​വ​ൽ ആ​ദോ​മി​ച്ച്സ് (53) മ​രി​ച്ചു. ഞാ​യ​റാ​ഴ്ച അ​തീ​വ ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ ആ​ദോ​മി​ച്ച്സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു.

ഹൃ​ദ​യ​ത്തി​നു കു​ത്തേ​റ്റ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ആ​ദോ​മി​ച്ച്സി​നെ അ​ടി​യ​ന്തി​ര​മാ​യി അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​യ്ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് 27 കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. ചാ​രി​റ്റി മേ​ള​യ്ക്കി​ടെ പൊ​തു​വേ​ദി​യി​ൽ വ​ച്ചാ​ണ് ആ​ദോ​മി​ച്ച്സി​ന് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ദ്ദേ​ഹം ക​ഴി​ഞ്ഞ 20 വ​ർ​ഷ​ക്കാ​ല​മാ​യി ഡാ​ൻ​സ്ക് ന​ഗ​ര​ത്തി​ന്‍റെ മേ​യ​റാ​ണ്.

പാ​വേ​ലി​ന്‍റെ മ​ര​ണ​ത്തി​ൽ പോ​ളി​ഷ് നേ​താ​ക്ക​ളും യൂ​റോ​പ്യ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട​സ്കും അ​നു​ശോ​ചി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ