ബ്രെ​ക്സി​റ്റ് വോ​ട്ടെ​ടു​പ്പ് ചൊ​വ്വാ​ഴ്ച; പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി
Tuesday, January 15, 2019 1:44 AM IST
ല​ണ്ട​ൻ: നി​ർ​ണാ​യ​ക​മാ​യ ബ്രെ​ക്സി​റ്റ് പി​ൻ​മാ​റ്റ ക​രാ​ർ ചൊ​വ്വാ​ഴ്ച ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ വോ​ട്ടി​നി​ടും. എം​പി​മാ​ർ ബ്രെ​ക്സി​റ്റ് ക​രാ​റി​നെ പി​ന്തു​ണ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ ​അ​ഭ്യ​ർ​ഥി​ച്ചു. ക​രാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പ​രാ​ജ​യ​പ്പെ​ട്ടേ​ക്കു​മെ​ന്ന സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് മേ​യു​ടെ നീ​ക്കം.

സ​ണ്‍​ഡേ എ​ക്സ്പ്ര​സി​ലെ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് ഭി​ന്ന​ത മ​റ​ന്ന് രാ​ജ്യ​ത്തെ ര​ക്ഷി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി മേ​യ് രം​ഗ​ത്തു​വ​ന്ന​ത്. ക​രാ​ർ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ തെ​രേ​സ മേ​ക്കെ​തി​രെ പാ​ർ​ല​മെ​ന്‍റി​ൽ അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ജെ​റ​മി കോ​ർ​ബി​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ്ര​മേ​യം അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നാ​ൽ രാ​ജ്യം തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങും. അ​തൊ​ഴി​വാ​ക്കാ​ൻ വോ​ട്ടെ​ടു​പ്പ് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും ഒ​രു വി​ഭാ​ഗ​ത്തി​ന് അ​ഭി​പ്രാ​യ​മു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ