നോ​ന്പു​കാ​ല ധ്യാ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 15, 2019 1:43 AM IST
ഗാ​ൾ​വേ (അ​യ​ർ​ല​ൻ​ഡ്): ഗാ​ൾ​വേ സെ​ൻ​റ് ജോ​ർ​ജ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്ൾ​സ് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും തൂ​ത്തു​ട്ടി ഗ്രി​ഗോ​റി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള നോ​ന്പു​കാ​ല റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​ന​ത്തി​ന്‍റെ റ​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ജ​നു​വ​രി 13 ഞാ​യ​റാ​ഴ്ച വി. ​കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ത്ത​പ്പെ​ട്ടു.

വി. ​കു​ർ​ബാ​നാ​ന്ത​രം ന​ട​ത്ത​പ്പെ​ട്ട സ​മ്മേ​ള​ത്തി​ൽ അ​യ​ർ​ല​ൻ​ഡ് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​ജി​നോ ജോ​സ​ഫ് റ​ജി​സ്ട്രേ​ഷ​ൻ ഫോം ​ര​ജി​സ്ട്രേ​ഷ​ൻ ക​ണ്‍​വീ​ന​ർ ബി​ബി പോ​ളി​ന് ന​ൽ​കി​ക്കൊ​ണ്ട് നാ​ലാ​മ​ത് നോ​ന്പു​കാ​ല ധ്യാ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​വ​ർ​ഷം ഏ​പ്രി​ൽ 15, 16, 17(തി​ങ്ക​ൾ , ചൊ​വ്വ, ബു​ധ​ൻ) തീ​യ​തി​ക​ളി​ലാ​ണ് ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തി​ര​ക്കു​പി​ടി​ച്ച യൂ​റോ​പ്യ​ൻ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ന്തം ജീ​വി​ത​ത്തി​ലേ​ക്കും ദൈ​വീ​ക കൃ​പ​ക​ളി​ലേ​ക്കും ദൈ​വീ​ക വ​ഴി​ക​ളി​ലേ​ക്കും തി​രി​ഞ്ഞു​നോ​ക്കാ​ൻ ല​ഭി​ച്ചി​രി​ക്കു​ന്ന അ​സു​ല​ഭ​സ​ന്ദ​ർ​ഭം അ​യ​ർ​ല​ൻ​ഡി​ലു​ള്ള എ​ല്ലാ വി​ശ്വാ​സി​ക​ളും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​സം​ഗ​മ​ദ്ധ്യേ വ​ന്ദ്യ. ജി​നോ അ​ച്ച​ൻ ഓ​ർ​മി​പ്പി​ച്ചു. എ​ല്ലാ​വ​ർ​ഷ​ത്തെ​യും പോ​ലെ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ധ്യാ​നം എ​ന്നി​സി​ലു​ള്ള സെ​ന്‍റ് ഫ്ലാ​ന്നെ​ൻ​സ് കോ​ളേ​ജി​ൽ (ST :FLANNENS COLLEGE ,ENNIS ) വ​ച്ചാ​യി​രി​ക്കും ന​ട​ത്ത​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: നോ​ബി സി. ​മാ​ത്യു