ബഥേലില്‍ നവ്യാനുഭം പകര്‍ന്ന് പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍
Sunday, January 13, 2019 3:28 PM IST
ബര്‍മിങ്ഹാം : നവസുവിശേഷവത്ക്കരണപാതയില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാര്‍ഗം പഠിപ്പിച്ചുകൊണ്ട് സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിച്ച പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ പ്രകടമായ ദൈവികാനുഗ്രഹത്തിന്റെ വിളനിലമായി മാറി. പൗരസ്ത്യ സഭാ പാരമ്പര്യത്തിന്റെ പ്രഘോഷണമായിക്കൊണ്ട് നടന്ന സീറോ മലങ്കര വി. കുര്‍ബാനയ്ക്ക് മലങ്കരസഭയുടെ യുകെയിലെ ആത്മീയ നേതൃത്വം റവ.ഫാ.അനില്‍ തോമസ് മടുക്കുംമൂട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.സോജി ഓലിക്കല്‍ മലങ്കര സഭയുടെ ഗ്ലാസ്‌കോ മിഷന്‍ ചാപ്ലയിന്‍ റവ.ഫാ.ജോണ്‍സന്‍ മനയില്‍ ,ഫാ .ജോര്‍ജ് ചേലക്കല്‍ , ഫാ . നോബിള്‍ തോട്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

നല്ല ഫലം പുറപ്പെടുവിക്കുന്ന വൃക്ഷങ്ങള്‍ പോലെ , ഹൃദയത്തില്‍ യേശുവിനെ സ്വീകരിച്ചുകൊണ്ട് ജീവിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം നാമോരോരുത്തരിലും നിറയണമെന്ന് ഫാ.മടുക്കുംമൂട്ടില്‍ ഓര്‍മ്മിപ്പിച്ചു.തുടര്‍ന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി നടന്ന വചന ശുശ്രൂഷയ്ക്ക് ഫാ.സോജി ഓലിക്കല്‍ , ഫാ.നോബിള്‍ തോട്ടത്തില്‍,അമേരിക്കയില്‍ നിന്നുമുള്ള മുന്‍ പെന്തകോസ്ത് പാസ്റ്റര്‍ ബ്ര. ജാന്‍സെന്‍ ബാഗ്‌വേല്‍ എന്നിവര്‍ നേതൃത്വം നല്‍കി .മരിയന്‍ റാലിയോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്. പുതുതലമുറയെ ആഴമായ ദൈവ വിശ്വാസത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്കായി വിവിധ ശുശ്രൂഷകള്‍ നടന്നു. ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ വൈകുന്നേരം നാലിനു സമാപിച്ചു.

ഒമ്പതിനു നടക്കുന്ന ഫെബ്രുവരി മാസ കണ്‍വെന്‍ഷനില്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , പ്രശസ്ത വചനപ്രഘോഷകന്‍ ഡോ.ജോണ്‍ ഡി എന്നിവര്‍ പങ്കെടുക്കും .ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കും.

അഡ്രസ്: Bethel Convention Cetnre, Kelvin way, West Bromwich, Birmingham, B70 7 JW

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി 07878 149670, അനീഷ് 07760 254700, ബിജുമോന്‍ മാത്യു 07515 368239.