ജർമനിയിൽ ചാവറ തിരുനാൾ ജനുവരി 13ന്
Saturday, January 12, 2019 9:26 PM IST
ഒസ്നാബ്രുക്ക്: വിശുദ്ധ ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്‍റെ തിരുനാൾ ജർമനിയിലെ ഒസ്നാബ്രുക്ക് രൂപതയിലെ വാളൻഹോർസ്റ്റിൽ നടക്കും.

ജനുവരി 13 ന് ഞായറാഴ്ച വൈകുന്നേരം നാലുമണിയ്ക്ക് വാളൻഹോർസ്റ്റ് സെന്‍റ് അലക്സാണ്ടർ ദേവാലയത്തിൽ സീറോ മലബാർ ആരാനനാക്രമത്തിൽ ആഘോഷമായ ദിവ്യബലി ആരംഭിക്കും. ഒസ്നാബ്രുക്ക് കത്തീഡ്രൽ റഫറന്‍റ് ഉൾറിഷ് ബെക്ക്വെർമെർട്ട് സന്ദേശം നൽകും.

ദിവ്യബലിയ്ക്കു ശേഷം പാരീഷ്ഹാളിൽ ഒത്തുചേരലും ഉണ്ടായിരിക്കും. ആഘോഷത്തിലേയ്ക്ക് ഏവരേയും ഹാർദ്ദവമായി ക്ഷണിയക്കുന്നതായി ഫാ.മാണി കുഴികണ്ടത്തിൽ സിഎംഐ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ