ബാസില്‍ഡണില്‍ എസക്‌സ് ഹിന്ദു സമാജം മകര വിളക്ക് മണ്ഡല പൂജ 13 ന്
Saturday, January 12, 2019 5:22 PM IST
ബാസിൽഡൺ: എസക്‌സ് ഹിന്ദു സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള മണ്ഡല മകര വിളക്ക് പൂജ ജനുവരി 13ന് (ഞായർ) നടക്കും. ബാസില്‍ഡണിലെ ജയിംസ് ഹോണ്‍സ്ബിസ്‌കൂളില്‍ ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ വൈകുന്നേരം ആറുവരെയാണ് പരിപാടി.

മണ്ഡല മകര വിളക്കിനോട് അനുബന്ധിച്ചു നടക്കുന്ന പൂജാ കര്‍മങ്ങള്‍ പ്രസാദ് ഭട്ട് തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടക്കും. എസക്‌സിലെ എല്ലാ അയ്യപ്പ വിശ്വാസികള്‍ക്കും പൂജാ കര്‍മങ്ങളില്‍ പങ്കുചേര്‍ന്ന് പതിനെട്ടാം പടിയുടെ രൂപത്തില്‍ തയാറാക്കിയ മാതൃകാ ശ്രീകോവിലില്‍ അയ്യപ്പ ദര്‍ശനം നടത്താം.

ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഗണപതി പൂജ, 3.30 മുതല്‍ ഭജന നാലു മുതൽ അഭിഷേകം, 4.30 മുതല്‍ ഭജന, അഞ്ച് മുതല്‍ വിളക്ക് പൂജ, 5.30 മുതല്‍ പടി പൂജയും ദീപാരാധനയും ആറു മുതല്‍ ഹരിവരാസനം തുടര്‍ന്ന് പ്രസാദ വിതരണവും നടക്കും.

വിവരങ്ങള്‍ക്ക്: ഹരീഷ് 07894 711 549, ഗീത ഭട്ട് 074799 40 488, ഫസില 0791 26 25 347, കനകല്‍ 079 77 83 52 42, വിനൂ 07877815 987.