ഹെലന്‍ സാജു നിര്യാതയായി
Saturday, January 12, 2019 3:42 PM IST
ഡബ്ലിന്‍: ഡബ്ലിന്‍ ലൂക്കൻ (23 ഏല്‍സ്ഫോര്‍ട്ട് വേ) സ്വദേശിയായ സാജു ഉഴുന്നാലിലിന്‍റെ ഭാര്യ ഹെലന്‍ സാജു (43) നിര്യാതയായി. ഡബ്ലിന്‍ ഡോണിബ്രൂക്കിലെ റോയല്‍ ആശുപത്രിയിൽ നഴ്സായിരുന്നു ഹെലൻ. തൊടുപുഴ പള്ളിക്കാമുറി കുളക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: സച്ചിന്‍ (മെഡിക്കല്‍ വിദ്യാര്‍ഥി, ബള്‍ഗേറിയ), സബീന്‍ (മൂന്നാം ക്ലാസ്, ഡിവൈന്‍ മേഴ്സി സ്‌കൂള്‍ ലൂക്കന്‍).

അര്‍ബുദരോഗത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു ഹെലന്‍. പാലാ രാമപുരം കുറിഞ്ഞി ഉഴുന്നാലില്‍ കുടുംബാംഗമായ സാജുവും ഹെലനും ദീര്‍ഘകാലമായി ലൂക്കനിലാണ് താമസം.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്‌കാരം പിന്നീട് രാമപുരം കുറിഞ്ഞി ഇടവക ദേവാലയത്തില്‍ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.