ബർമിംഗ്ഹാമിൽ പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കൺവൻഷൻ നാളെ
Friday, January 11, 2019 5:50 PM IST
ബർമിംഗ്ഹാം: പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കൺവൻഷൻ ബെർമിംഗ്ഹാം ബഥേൽ സെന്‍ററിൽ നാളെ നടക്കും. പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകുന്നേരം 4 ന് സമാപിക്കുന്ന കൺവൻഷനിൽ, സീറോ മലങ്കര റീത്തിലുള്ള വിശുദ്ധ കുർബാനക്ക് ഫാ.മടുക്കമൂട്ടിൽ മുഖ്യ കാർമികത്വം വഹിക്കും.

വചനവേദിയിൽ പരിശുദ്ധ അമ്മയെയും പുനരുത്ഥാനത്തെയും പ്രഘോഷിച്ചുകൊണ്ട് പ്രശസ്‌ത വചന പ്രഘോഷകൻ അമേരിക്കയിൽനിന്നുമുള്ള മുൻ പെന്തക്കോസ്ത് പാസ്റ്റർ ജാൻസെൻ ബാഗ്‌വേൽ എത്തും.

ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കുമായും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. അദ്ഭുതങ്ങളും രോഗശാന്തിയും വരദാന ഫലങ്ങളും നേരിട്ടനുഭവേദ്യമാകുന്ന ഈ ദൈവികാനുഗ്രഹ ശുശ്രൂഷയുടെ ആത്മീയ വിജയത്തിനായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും മുഴുവനാളുകളെയും പ്രാർഥനാ സഹായം അഭ്യർഥിച്ചു.

വിലാസം: ബഥേൽ കൺവെൻഷൻ സെന്‍റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്
ബർമിംഗ്ഹാം .( Near J1 of the M5), B70 7JW.

വിവരങ്ങൾക്ക്: ഷാജി 07878149670, അനീഷ്.07760254700, ബിജുമോൻ മാത്യു ‭07515 368239‬