"ജിംഗിൾ ബെൽസ്' പ്രൗഢഗംഭീരമായി
Tuesday, January 8, 2019 7:46 PM IST
നീനാ (കൗണ്ടി ടിപ്പററി) : നീനാ കൈരളി അസോസിയേഷന്‍റെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ "ജിംഗിൾ ബെൽസ്" എന്ന പേരിൽ നീനാ സ്കൗട്ട് ഹാളിൽ വർണാഭമായി അരങ്ങേറി.

ഉച്ചകഴിഞ്ഞ് രണ്ടിന് ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. തുടർന്നു കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ നൃത്ത നൃത്യങ്ങൾ,സ്‌കിറ്റുകൾ,ഗാനാലാപന ങ്ങൾ, ക്രിസ്മസ് കാരൾ തുടങ്ങിയ വ്യത്യസ്‍തങ്ങളായ പരിപാടികൾ ആഘോഷ സന്ധ്യയെ വർണാഭമാക്കി. ക്രിസ്മസ് പാപ്പായും ക്രിസ്മസ് ഡിന്നറും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.

കമ്മിറ്റി അംഗങ്ങളായ ജോമി ജോസഫ്,രാജേഷ് അബ്രഹാം, ഷിന്‍റോ ജോസ്, നിഷ ജിൻസൺ,ജോസ്മി ജെനിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ