യൂ​റോ​പ്പി​ൽ ക​ന​ത്ത ഹി​മ​പാ​തം: ഏ​ഴ് മ​ര​ണം
Tuesday, January 8, 2019 2:07 AM IST
ബ​ർ​ലി​ൻ : യൂ​റോ​പ്പി​ലെ ക​ന​ത്ത ഹി​മ​പാ​ത​ത്തി​ൽ ഏ​ഴു​പേ​ർ മ​ര​ണ​മ​ട​ഞ്ഞു. ആ​ൽ​പ്സ് താ​ഴ്വ​ര​യോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന ജ​ർ​മ​നി, ഓ​സ്ട്രി​യ, ഇ​റ്റ​ലി ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സാ​ൽ​സ് ബ​ർ​ഗി​ന​ടു​ത്ത് സ്കേ​റ്റിം​ഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ മ​ഞ്ഞുമ​ല ഇ​ടി​ഞ്ഞു വീ​ണാ​ണ് ര​ണ്ടു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ആ​ൾ​പ്സി​ന്‍റെ നോ​ർ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ് മ​ല ഇ​ടി​ഞ്ഞു ആ​ളു​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ന്നു. ജ​ർ​മ​നി​യി​ലെ ബ​വേ​രി​യ​ൻ ഭാ​ഗ​ങ്ങ​ളി​ൽ പോ​യ വാ​രാ​ന്ത്യ​ത്തി​ൽ ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച്ചയാണ് അനുഭവപ്പെട്ടത്.

മൂ​ന്ന് മീ​റ്റ​ർ ഘ​ന​ത്തി​ൽ മ​ഞ്ഞ് വീ​ണ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. തു​ട​ർ​ന്നു ഇ​വി​ട​ത്തെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി. ഈ ​മേ​ഖ​ല മു​ഴു​വ​ൻ അ​പാ​യ മു​ന്ന​റി​യി​പ്പി​ലാ​ണ്. സ്കി ​മേ​ഖ​ല​ക​ളി​ൽ ആ​യി​ര​ത്തോ​ളം സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി​യ​താ​യു​ള്ള റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ക്ഷാ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ് പ​ല ഇ​ട​ങ്ങ​ളി​ലും നി​രോ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ